Posted On
date_range Updated On
date_range കാസർകോടും മഴ കനത്തു; വെള്ളകെട്ട്, മണ്ണിടിച്ചിൽ
കാഞ്ഞങ്ങാട്: കനത്തമഴ തുടരുന്ന ഹൊസ്ദുർഗിലെ ചെറുവത്തൂർ പഞ്ചായത്തിൽ കുറ്റിവയൽപ്രദേശം വെള്ളത്തിനടിയിലായി. വ ീടുകളിൽ വെള്ളം കയറിയതിനാൽ നിരവധി കുടുംബങ്ങളെ വീടുകളിൽ നിന്ന് മാറ്റി.
പാലായിയിലും കാര്യങ്കോടും ചാത്തമത്തും വെള്ളം കയറി. തേജസ്വിനി പുഴ കരകവിഞ്ഞൊഴുകുന്നതിനാൽ പ്രദേശത്തെ നിരവധി വീടുകൾ വെള്ളത്തിലാണ്.
വെള്ളരിക്കുണ്ട് താലൂക്കിൽ കുന്നുങ്കൈയിൽ മലയിടിഞ്ഞ് ഭീമനടി -നീലേശ്വരം പാതയിൽ റോഡ് ഗതാഗതം തടസ്സപ്പെട്ടു. കഴിഞ്ഞ വർഷം മണ്ണിടിഞ്ഞ പ്രദേശത്താണ് വീണ്ടും മലയിടിഞ്ഞത്.
കാസർകോട് ഒമ്പത് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.