തിരുവനന്തപുരം: കേരളം ചുട്ടുപൊള്ളുേമ്പാൾ കഴിഞ്ഞ രണ്ടാഴ്ചക്കിടെ സൂര്യാതപമേറ്റ ് തളർന്നുവീണത് 58ലധികം പേർ. പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് സ് ഥിതി ആശങ്കജനകം. വേനൽകാലത്ത് ഇത്രയും രൂക്ഷമായ സ്ഥിതി ഇതാദ്യമാണ്. പത്തനംതിട്ടയ ിലാണ് ഏറ്റവുംകൂടുതൽ പേർക്ക് സൂര്യാതപമേറ്റത്. 19 പേർ ഇതിനകം വിവിധ ആശുപത്രികളിൽ ചികിത്സതേടി. തൊട്ടടുത്ത് കോഴിക്കോടും മലപ്പുറവുമാണ്. ഇവിടങ്ങളിൽ 17 പേർക്കാണ് ഇതിനകം സൂര്യാതപമേറ്റത്.
ശനിയാഴ്ച മാത്രം സംസ്ഥാനത്ത് 13 പേർക്ക് സൂര്യാതപമേറ്റു. ഇതിൽ മൂന്നുപേർ പത്തനംതിട്ടയിലാണ്. കോഴിക്കോട്ട് രണ്ടുപേരും ഇതിൽ ഉൾപ്പെടും. പത്തനംതിട്ട, കോഴിക്കോട്, മലപ്പുറം ജില്ലകൾക്ക് പുറമെ ആലപ്പുഴ, പാലക്കാട്, കൊല്ലം, കോട്ടയം, ഇടുക്കി, തൃശൂർ, കണ്ണൂർ ജില്ലകളിലാണ് സൂര്യാതപം റിപ്പോർട്ട് ചെയ്തത്.
വരുംദിവസങ്ങളിൽ ചൂടിെൻറ തീവ്രത ഉയരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രവും ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിെൻറ അടിസ്ഥാനത്തിൽ ഇപ്പോൾ സൂര്യാതപം റിപ്പോർട്ട് ചെയ്ത ജില്ലകളിൽ അതീവ ജാഗ്രത പാലിക്കാൻ ആരോഗ്യവകുപ്പ് ജില്ല മെഡിക്കൽ ഒാഫിസർമാർക്ക് നിർദേശം നൽകി. രാവിലെ 11നും വൈകീട്ട് മൂന്നിനും ഇടക്കുള്ള സമയത്ത് പുറത്ത് ജോലി ചെയ്യുന്നത് ഒഴിവാക്കണമെന്നാണ് ആരോഗ്യവകുപ്പും തൊഴിൽവകുപ്പും നിർദേശം നൽകിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.