തിരുവനന്തപുരം: മകരമഞ്ഞിൽ കേരളത്തിന് ചുട്ടുപൊള്ളുന്നു. ഞായറാഴ്ച ആലപ്പുഴയിൽ അ നുഭവപ്പെട്ട 36.8 ഡിഗ്രി ചൂട് കഠിനവേനലിെൻറ മുന്നറിയിപ്പാണോ എന്ന ആശങ്ക കാലാവസ്ഥ നിരീ ക്ഷകർക്കിടയിൽ ശക്തമാണ്. പുതുവർഷത്തിൽ സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഉയർന്ന ചൂടാണ ് ആലപ്പുഴയിലേത്. സാധാരണ മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലാണ് ചൂട് ഏറുന്നതെങ്കിൽ ഇക്ക ുറി ജനുവരിയിൽതന്നെ നാല് ജില്ലകളിൽ ചൂട് 36 ഡിഗ്രിക്ക് മുകളിൽ എത്തി.
ഭൂരിഭാഗം ജ ില്ലകളിലും ശരാശരി 2.5 മുതൽ നാല് ഡിഗ്രിവരെയാണ് ചൂട് ഉയർന്നത്. പുലർച്ച അനുഭവപ്പെടുന്ന ചൂടിലും ശരാശരി മൂന്ന് മുതൽ അഞ്ച് ഡിഗ്രിവരെ വർധനയുണ്ട്. ഏറ്റവും കുറഞ്ഞ ചൂട് (പുലർച്ച) പുനലൂരിൽ ഞായറാഴ്ച അനുഭവപ്പെട്ടത് 23 ഡിഗ്രി. കൊച്ചിയിൽ (എയർപോർട്ട്) 26.6 ഡിഗ്രിയും. ശരാശരി താപനില 20 ഡിഗ്രിക്കു താെഴ വരുമ്പോഴാണു രാവിലെ തണുപ്പും കുളിരും അനുഭവപ്പെടുക. പക്ഷെ, ഒറ്റപ്പെട്ട ദിവസങ്ങൾ ഒഴിച്ചാൽ കേരളത്തിൽ ഇതുവരെ കാര്യമായ തണുപ്പ് അനുഭവപ്പെട്ടിട്ടില്ല.
മൂന്നാറടക്കം ഹൈറേഞ്ചുകളിൽ കഴിഞ്ഞ ആഴ്ച താപനില പൂജ്യം ഡിഗ്രി സെൽഷ്യസ് താഴെയായിരുന്നെങ്കിലും ദിവസങ്ങൾക്കൊണ്ട് ഇവിടെയും മാറി. ആഗോളതാപനത്തെ തുടർന്ന് അറബിക്കടലിൽ താപനില ഉയർന്നതുമൂലം അന്തരീക്ഷ ആർദ്രതയുടെ തോത് വർധിച്ചതാണ് ജനുവരിയിൽ ചൂട് ഉയർന്നതിന് കാരണമെന്ന് കാലാവസ്ഥകേന്ദ്രം വിശദീകരിക്കുന്നു.
അതിശൈത്യമുള്ള വടക്കൻ കാറ്റ് പശ്ചിമേഷ്യയിലൂടെ ഇപ്പോൾ കേരളം ഒഴികെ ഇന്ത്യയുടെ മിക്ക സംസ്ഥാനങ്ങളിലും എത്തുന്നുണ്ട്. എന്നാൽ, കടൽക്കാറ്റിനു കരയിലേക്കു കയറാൻ കഴിയാത്ത വിധമാണ് കേരള തീരത്തെ കാറ്റിെൻറ ഗതി. ഈ സീസണിൽ ഇതുവരെ 17 ശതമാനം മഴയുടെ കുറവാണ് ഉണ്ടായത്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിൽ ഇതുവരെ ഒരു തുള്ളി മഴപോലും ലഭിച്ചിട്ടില്ല. തിരുവനന്തപുരം ജില്ലയിൽ മാത്രമാണ് പ്രതീക്ഷിച്ചതിലും കൂടുതൽ ലഭിച്ചത്. 12.8 മി.മീറ്ററിനു പകരം 47.5 മി.മീറ്റർ മഴ കിട്ടി. മറ്റ് ജില്ലകളിലൊക്കെ വൻ കുറവാണ്. മഴമേഘങ്ങളുടെ അഭാവംമൂലം സൂര്യപ്രകാശം കൂടുതൽ ഭൂമിയിലേക്ക് പതിക്കുന്നതും ചൂട് കൂടാൻ ഇടയാക്കിട്ടുണ്ട്.
വില്ലനായി ചിക്കൻപോക്സും; ഒരു മരണം
ചൂടുകാലത്തെ വില്ലനാണ് ചിക്കൻപോക്സ്. എന്നാൽ, തണുപ്പുകാലവും ചുട്ടുപൊള്ളിത്തുടങ്ങിയതോടെ ഈ മാസം 18 വരെ രോഗം പിടിപ്പെട്ടത് 1487 പേർക്കാണ്. ഒരു മരണവും റിപ്പോർട്ട് ചെയ്തു. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയവരുടെ കണക്കുകൾ കൂടെയാകുമ്പോൾ രോഗികളുടെ എണ്ണം 2000 കവിയും. പ്രതിദിനം നൂറോളം പേരാണ് ചികിത്സ തേടിയെത്തുന്നത്. കാലാവസ്ഥ വ്യതിയാനം സംഭവിച്ചതോടെ മൂന്ന് വർഷമായി എല്ലാമാസവും ചിക്കൻപോക്സ് റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് അഡീഷനൽ ഡയറക്ടർ ഡോ. വി. മീനാക്ഷി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.