പോസ്റ്റുമോർട്ടത്തിന് ആർ.ടി.പി.സി.ആർ നിർബന്ധമല്ലെന്ന് ആരോഗ്യ മന്ത്രി

മൂവാറ്റുപുഴ: സംസ്ഥാനത്ത് പോസ്റ്റ്മോർട്ടങ്ങൾക്ക് ആർ.ടി.പി.സി.ആർ പരിശോധന നിർബന്ധമല്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇത്തരം ഉത്തരവ് നിലവിലില്ലെന്നും മന്ത്രി പറഞ്ഞു. കല്ലൂർക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങിൽ മാത്യു കുഴൽനാടൻ എം.എൽ.എയുടെ ആവശ്യങ്ങൾക്ക് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

സംസ്ഥാനത്തെ ആശുപത്രികളിൽ ആർ.ടി.പി.സി.ആർ പരിശോധന സംവിധാനം ഇല്ലാതായതോടെ പോസ്റ്റുമോർട്ടങ്ങൾക്കുണ്ടാവുന്ന കാലതാമസം ചൂണ്ടികാട്ടി എം.എൽ.എ നേരത്തെ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. എന്നാൽ ഇതിൽ നടപടി ഉണ്ടായിരുന്നില്ല. തുടർന്നാണ് പോസ്റ്റുമോർട്ടത്തിന് ആർ.ടി.പി.സി.ആർ പരിശോധനക്ക് കാലതാമസമുണ്ടാകുന്നതും പോസ്റ്റുമോർട്ടം ഒന്നിലധികം ദിവസം വൈകുന്നതിന്റെയും ദുരവസ്ഥ യോഗത്തിൽ അധ്യക്ഷനായിരുന്ന എം.എൽ.എ മന്ത്രിക്ക് മുന്നിൽ ബോധ്യപ്പെടുത്തിയത്.

ഇതോടെയാണ് അങ്ങനെ ഉത്തരവില്ലെന്നും പരിശോധന നിർബന്ധമല്ലെന്നും മന്ത്രി പറഞ്ഞത്. മൂവാറ്റുപുഴയിലടക്കം ആർ.ടി.പി.സി.ആർ പരിശോധന സംവിധാനം ഇല്ലാതെ വന്നതോടെ നിരവധി പോസ്റ്റുമോർട്ടങ്ങളാണ് വൈകിയത്. ഇതോടെ ദുരിതത്തിലായത് നിരവധി കുടുംബങ്ങളാണ്.

Tags:    
News Summary - Health Minister says that RTPCR is not mandatory for post mortem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.