കോഴിക്കോട്: താൽകാലികമായി വർധിപ്പിച്ച ബസ്ചാർജ് ഈടാക്കാമെന്ന ഹൈകോടതി സിംഗിൾബെഞ്ചിെൻറ വിധി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. സർക്കാറിെൻറ അപ്പീലിലാണ് കോടതിയുടെ നടപടി. പഴയ നിരക്കാണ് ബസുകൾക്ക് ഈടാക്കാനാകുക.
ലോക്ഡൗൺ സമയത്ത് സർവീസ് നിർത്തിയ ബസുകൾ ഒാട്ടം തുടങ്ങുന്നതിെൻറ ഭാഗമായി താൽകാലിമായി ചാർജ് വർധിപ്പിക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ, ഈ ചാർജ് വർധന പിന്നീട് സർക്കാർ പിൻവലിച്ചു. ഇതിനെതിരെ ബസുടമകൾ കോടതിയെ സമീപിക്കുകയായിരുന്നു. ഹൈകോടതി സിംഗിൾ ബെഞ്ച് സർക്കാർ നടപടി റദ്ദാക്കുകയും വർധിപ്പിച്ച ബസ് ചാർജ് ഈടാക്കുന്നത് തുടരാൻ ബസുടമകളെ അനുവദിക്കുകയും ചെയ്തു.
ഇതിനെതിരെ അപ്പീലുമായി സർക്കാർ കോടതിയെ സമിപിച്ചു. പഴയ നിരക്കിൽ കെ.എസ്.ആർ.ടി.സി സർവീസ് തുടരുകയും ചെയ്തു. സർക്കാറിെൻറ അപ്പീലിൽ പരിഗണിച്ച ഡിവിഷൻ ബെഞ്ച് ബസുടമകൾക്ക് അനുകൂലമായ സിംഗിൾ ബെഞ്ചിെൻറ വിധി റദ്ദാക്കുകയാണ് ഇപ്പോൾ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.