സി.പി.ഐ മന്ത്രിമാരെ അയോഗ്യരാക്കണമെന്ന ഹരജി ഹൈകോടതി തള്ളി

കൊച്ചി: മന്ത്രിസഭ യോഗത്തിൽനിന്ന് വിട്ടുനിന്നതിലൂടെ ഭരണഘടന ബാധ്യത ലംഘിച്ച നാല്​ സി.പി.ഐ മന്ത്രിമാരെ പുറത്താക്കണമെന്ന ഹരജി ഹൈകോടതി തള്ളി. ഇത്തരമൊരു ഹരജിയിൽ കോ വാറ​േൻറാ ഉത്തരവ്​ പുറപ്പെടുവിക്കാൻ കഴിയില്ലെന്ന​ സുപ്രീംകോടതി ഉത്തരവ്​ ഉദ്ധരിച്ചാണ്​ തള്ളിയത്​​. സി.പി.െഎ മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, കെ. രാജു, പി. തിലോത്തമൻ, വി.എസ്. സുനിൽകുമാർ എന്നിവരെ പുറത്താക്കണമെന്നാവശ്യപ്പെട്ട്​ സിനിമ പ്രവർത്തകനായ ആലപ്പി അഷ്റഫാണ്​ ഹരജി നൽകിയത്​. 

ഇവർ സത്യപ്രതിജ്ഞ ലംഘിച്ചോയെന്ന് പരിശോധിക്കാനുള്ള അധികാരം കോടതിക്കില്ലെന്നും ഹരജി നിയമപരമായി നിലനിൽക്കില്ലെന്നും ഉത്തരവിൽ പറഞ്ഞു.  മന്ത്രിമാർക്കെതിരെ നടപടിക്ക്​ മുഖ്യമന്ത്രിയോട്​ നിർദേശിക്കാനും കോടതിക്ക്​ കഴിയില്ല. രാഷ്​ട്രീയ തീരുമാനങ്ങളാണ്​ ഇക്കാര്യത്തിലുണ്ടാകേണ്ടത്​. മുഖ്യമ​ന്ത്രിയടക്കം മന്ത്രിമാർക്ക്​ നിയമസഭയോടാണ്​ ബാധ്യത​. നിയമസഭയാണ്​ ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. 

അതിനിടെ, കൂട്ടുത്തരവാദിത്തം നഷ്​ടപ്പെട്ട മന്ത്രിസഭയുടെ തലവനായ മുഖ്യമന്ത്രിയെ പുറത്താക്കണമെന്ന ഹരജി 30ന്​​ കോടതിയുടെ പരിഗണനക്കെത്തും.

Tags:    
News Summary - The HC rejected the petition to disqualify CPI ministers-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.