Posted On
date_range Updated On
date_range ഇടുക്കി ജില്ലയിൽ എൻ.ഡി.എ ഹർത്താൽ പൂർണം
തൊടുപുഴ: മന്ത്രി എം.എം. മണി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കിയിൽ എൻ.ഡി.എ ആഹ്വാനം ചെയ്ത ഹർത്താൽ പൂർണം. രാവിലെ ആറിന് ആരംഭിച്ച ഹർത്താൽ വൈകീട്ട് ആറിന് അവസാനിക്കും. കോൺഗ്രസ്, ബി.ജെ.പി, ആം ആദ്മി പാർട്ടി നേതാക്കൾ പിന്തുണ അറിയിച്ച് സമര പന്തലിൽ എത്തിയിട്ടുണ്ട്.
പാൽ, പത്രം, ആശുപത്രികൾ, കുടിവെള്ളം, മെഡിക്കൽ ഷോപ്പുകൾ തുടങ്ങിയ അത്യാവശ്യ മേഖലകളെയും വിവാഹം, മരണം എന്നീ അടിയന്തര ചടങ്ങുകളിൽ പങ്കെടുക്കുന്നവരെയും വിവിധ തീർഥാടകരെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഉത്സവം നടക്കുന്നതിനാൽ തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തെയും തിരുനാൾ നടക്കുന്നതിനാൽ മുതലക്കോടം സെൻറ് ജോർജ് ഫൊറോന പള്ളിയെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.