Posted On
date_range Updated On
date_range ഇടുക്കിയിലെ 13 പഞ്ചായത്തുകളിൽ ഇന്ന് ഹർത്താൽ
മൂന്നാർ: അരിക്കൊമ്പൻ എന്ന കാട്ടാനയെ പിടികൂടുന്നതിൽ തീരുമാനമാകാത്തതിൽ പ്രതിഷേധിച്ചും വന്യമൃഗങ്ങളിൽനിന്ന് ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ടും ഇടുക്കി ജില്ലയിലെ 13 പഞ്ചായത്തുകളിൽ വ്യാഴാഴ്ച എൽ.ഡി.എഫ് ജനകീയ ഹർത്താലിന് ആഹ്വാനം ചെയ്തു.
മറയൂർ, കാന്തല്ലൂർ, വട്ടവട, ദേവികുളം, മൂന്നാർ, ഇടമലക്കുടി, രാജാക്കാട്, രാജകുമാരി, ബൈസൺവാലി, സേനാപതി, ചിന്നക്കനാൽ, ഉടുമ്പൻചോല, ശാന്തൻപാറ പഞ്ചായത്തുകളിൽ രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.