ഹരികൃഷ്ണ, രതീഷ്
ചേര്‍ത്തല (ആലപ്പുഴ): ആരോഗ്യപ്രവർത്തകയായ ഹരികൃഷ്ണയെ (25) മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന സഹോദരി ഭർത്താവ് കടക്കരപ്പള്ളി അഞ്ചാം വാര്‍ഡ് പുത്തന്‍കാട്ടില്‍ രതീഷിനെ (ഉണ്ണി -35) പൊലീസ് ചോദ്യം ചെയ്യുന്നു. ചെങ്ങണ്ടയിലെ ഒരു ബന്ധുവീട്ടിൽനിന്നാണ് ഇയാളെ പട്ടണക്കാട് പൊലീസ് പിടികൂടിയത്.
കടക്കരപ്പള്ളി പത്താം വാര്‍ഡ് തളിശ്ശേരിത്തറ ഉല്ലാസിെൻറയും സുവര്‍ണയുടെയും മകള്‍ ഹരികൃഷ്ണയെയാണ് (25) മരിച്ച നിലയില്‍ കണ്ടെത്തിയത്. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ താല്‍ക്കാലിക നഴ്സായി ജോലി ചെയ്യുന്ന ഹരികൃഷ്ണ അവിവാഹിതയാണ്. വെള്ളിയാഴ്ച വൈകീട്ട് 6.45ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് ഡ്യൂട്ടി കഴിഞ്ഞിറങ്ങിയതാണ് ഹരികൃഷ്ണ. ചേര്‍ത്തലയിലെത്തിയ യുവതിയെ രതീഷ് തെൻറ വാഹനത്തിൽ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നതായാണ് വിവരം.
രാത്രി 8.30 കഴിഞ്ഞിട്ടും യുവതി വീട്ടിൽ എത്താതായതോടെയാണ് വീട്ടുകാര്‍ അന്വേഷിച്ചത്. രതീഷിനെ ബന്ധപ്പെട്ടെങ്കിലും തെറ്റായസന്ദേശം നല്‍കിയതായാണ് ബന്ധുക്കൾ പറയുന്നത്. ശനിയാഴ്ച പുലർച്ച പട്ടണക്കാട് പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. അടച്ചിട്ടിരുന്ന രതീഷിെൻറ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
കിടപ്പുമുറിയോടു ചേര്‍ന്ന മുറിയില്‍ തറയിലാണ് മൃതദേഹം കിടന്നിരുന്നത്. ചുണ്ടില്‍ ചെറിയ മുറിവൊഴിച്ചാല്‍ പ്രത്യക്ഷത്തില്‍ പരിക്കുകളൊന്നുമില്ലെന്നാണ് പൊലീസ് നല്കുന്ന സൂചന. ചെരിപ്പ് ധരിച്ച നിലയിലാണ്. വസ്ത്രത്തിലും ശരീരത്തിെൻറ പലഭാഗത്തും മണലും കണ്ടെത്തിയിട്ടുണ്ട്.
എറണാകുളത്തെ സ്വകാര്യആശുപത്രി നഴ്സായ സഹോദരി നീതുവിനു വെള്ളിയാഴ്ച രാത്രി ജോലിയായിരുന്നു. സഹോദരിയുടെ കുട്ടികളെ നോക്കാൻ രതീഷ് ഹരികൃഷ്ണയെ വീട്ടിലേക്ക് വരുത്തിയെന്നാണ് കരുതുന്നത്. ജോലികഴിഞ്ഞ് ചേര്‍ത്തലയില്‍ എത്തുന്ന ഹരികൃഷ്ണയെ പലപ്പോഴും രതീഷാണ് സ്കൂട്ടറില്‍ വീട്ടിലെത്തിച്ചിരുന്നത്. രതീഷിെൻറ വീട്ടില്‍നിന്ന് ഒരുകിലോമീറ്റര്‍മാത്രം അകലെയാണ് ഹരികൃഷ്ണയുടെ വീട്.
സംഭവത്തിനുശേഷം രതീഷിനെ കാണാതായി. ഇയാളുടെ ഫോണ്‍ സ്വിച്ച്ഓഫുമായിരുന്നു. അജ്ഞാത ഫോൺ സന്ദേശത്തെ തുടർന്ന് ശനിയാഴ്ച വൈകീട്ട് ആേറാടെ കേസ് അന്വേഷണച്ചുമതലയുള്ള പട്ടണക്കാട് സി.ഐ ആർ.എസ്. ബിജുവിെൻറ നേതൃത്വത്തിൽ രതീഷ് ഒളിവിലിരുന്ന വീട് വളയുകയായിരുന്നു. പൊലീസിനെക്കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച രതീഷിനെ ഓടിച്ചുപിടികൂടി. പൊലീസ് സ്റ്റേഷനിലെത്തിച്ച് കൂടുതൽ ചോദ്യം ചെയ്ത് വരുകയാണെന്ന് െപാലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.