Posted On
date_range Updated On
date_range ഹനാനെ സോഷ്യല്‍ മീഡിയ വഴി അധിക്ഷേപിച്ച ഒരാള്‍ കൂടി പൊലീസ് പിടിയില്‍
കൊച്ചി: ഹനാനെ സോഷ്യല്‍ മീഡിയ വഴി അധിക്ഷേപിച്ച ഒരാളെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം സ്വദേശിയായ സിയാദിനെയാണ് പാലാരിവട്ടം പൊലീസ് കസ്‌റ്റഡിയിലെടുത്തത്. നേരത്തെ വയനാട് സ്വദേശി നൂറുദ്ദീന്‍ ഷെയ്ഖ്, ഗുരുവായൂര്‍ സ്വദേശി വിശ്വനാഥന്‍ എന്നിവരെ പൊലീസ‌് അറസ്‌റ്റു ചെയ്‌തിരുന്നു.
ഐ.ടി ആക‌്ടിന‌് പുറമെ സ‌്ത്രീത്വത്തെ അപമാനിക്കല്‍, മര്യാദ ലംഘനം, അശ്ലീല പരാമര്‍ശം തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തുക. ഹനാനെ അപമാനിച്ച പരാമര്‍ശങ്ങള്‍ പോസ‌്റ്റ‌് ചെയ‌്തവരുടെ വിവരങ്ങള്‍ നൽകാൻ സൈബര്‍ സെല്‍ ഫേസ‌്ബുക്കിനോട് അപേക്ഷിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.