കൊച്ചി: പയ്യന്നൂര്‍ കൊറ്റി ജുമാമസ്ജിദ് ജീവനക്കാരനായിരുന്ന പയ്യന്നൂര്‍ തെക്കേ മമ്പലത്തെ അബ്ദുല്‍ ഹക്കീമിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളെ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഏഴുദിവസത്തേക്ക് സി.ബി.െഎയുടെ കസ്റ്റഡിയിൽ വിട്ടു.
ഹക്കീം കൊലചെയ്യപ്പെട്ട 2014ൽ കൊറ്റി ജുമാമസ്ജിദിലെ മദ്റസ നിർമാണപ്രവർത്തനങ്ങളുടെ ചെയർമാനായിരുന്ന കൊറ്റി ജുനി വില്ല കിഴക്കേപുരയിൽ കെ.പി. അബ്ദുൽ നാസർ (53), അന്നത്തെ ജമാഅത്ത് പ്രസിഡൻറ് കൊറ്റി ഏലാട്ട വീട്ടിൽ കെ. അബ്ദുസ്സലാം (72), കൊറ്റി ആര്യംപുറത്ത് ഫാസിൽ മൻസിലിൽ ഇസ്മായിൽ (42) എന്നിവരെയാണ് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എസ്. അജിത് കുമാർ സി.ബി.െഎയുടെ കസ്റ്റഡിയിൽ വിട്ടത്. വ്യാഴാഴ്ച വൈകുന്നേരം നാലുമുതൽ ഇൗ മാസം 12ന് വൈകുന്നേരം നാലുവരെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാനാണ് അനുമതി നൽകിയിരിക്കുന്നത്.
അതിനിടെ, കേസിൽ ഒരാളെകൂടി സി.ബി.െഎ അറസ്റ്റ് ചെയ്തു. പയ്യന്നൂർ പഞ്ചനക്കാട് ഇ.എം.എസ് മന്ദിരത്തിന് സമീപം മഹ്മൂദ് മൻസിലിൽ എ.പി. മുഹമ്മദ് റഫീഖിനെയാണ് (43) സി.ബി.െഎ ഇൻസ്പെക്ടർ ജെ. ഡാർവിെൻറ നേതൃത്വത്തിെല അന്വേഷണസംഘം വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്.
വൈകുന്നേരം നാലോടെ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ മജിസ്ട്രേറ്റ് എസ്. അജിത്കുമാർ ഇൗ മാസം 19 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ഇയാളെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സി.ബി.െഎ സമർപ്പിച്ച അപേക്ഷ വെള്ളിയാഴ്ചത്തേക്ക് മാറ്റി. കഴിഞ്ഞദിവസം അറസ്റ്റിലായ മൂന്ന് പ്രതികളുമായി ഇയാൾ ഗൂഢാലോചന നടത്തിയതായാണ് സി.ബി.െഎയുടെ ആരോപണം.
മറ്റ് മൂന്നുപ്രതികളെ ബുധനാഴ്ച വൈകുന്നേരം നാലിനുശേഷമാണ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന് പ്രതികൾ ഗൂഢാലോചന നടത്തിയതായാണ് സി.ബി.െഎ കണ്ടെത്തിയിരിക്കുന്നത്. കൊലപാതകത്തിൽ പെങ്കടുത്തവർ ആരാണെന്ന് കണ്ടെത്തിയിട്ടില്ലെങ്കിലും ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ പൂർണവിവരം പുറത്തുകൊണ്ടുവരാനാകുമെന്ന പ്രതീക്ഷയിലാണ് സി.ബി.െഎ കസ്റ്റഡിയിൽ വാങ്ങിയിരിക്കുന്നത്.
2014 ഫെബ്രുവരി 10ന് പുലർച്ചെയാണ് കൊറ്റി ജുമാമസ്ജിദുമായി ബന്ധപ്പെട്ട് പിരിവുകൾ നടത്തിയിരുന്ന ഹക്കീമിെൻറ മൃതദേഹം പള്ളിപ്പറമ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്. ഹക്കീമിെൻറ ഫോണിെൻറ അവശിഷ്ടങ്ങളും മുളകുപൊടി വിതറിയ നിലയില്‍ ഷര്‍ട്ടും ബനിയനും സമീപത്തുനിന്ന് കണ്ടെത്തിയിരുന്നു. മദ്റസക്ക് തൊട്ടടുത്ത് കത്തുന്ന നിലയിലാണ് മദ്റസ അധ്യാപകര്‍ മൃതദേഹം കണ്ടത്.
തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ നടത്തിയ ഡി.എൻ.എ പരിശോധനയിലാണ് കൊല്ലപ്പെട്ടത് ഹക്കീമാണെന്ന് സ്ഥിരീകരിച്ചത്. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചശേഷം തെളിവൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് അന്വേഷണം ഹൈകോടതി സി.ബി.ഐക്ക് കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.