‘വാര്‍ത്തകള്‍ വായിക്കുന്നത് ഹക്കീം കൂട്ടായി...’; 27 വര്‍ഷത്തെ സേവനത്തിനൊടുവിൽ ഹക്കീം കൂട്ടായി വിരമിക്കുന്നു

കോഴിക്കോട്: ‘ആകാശവാണി കോഴിക്കോട്, വാര്‍ത്തകള്‍ വായിക്കുന്നത് ഹക്കീം കൂട്ടായി...’ -ഈ വാക്കുകളും ശബ്ദവും ഇനി ആകാശവാണിയിലൂടെ കേൾക്കില്ല. 27 വര്‍ഷത്തെ സേവനത്തിനൊടുവിൽ ഹക്കീം കൂട്ടായി നാളെ വിരമിക്കുകയാണ്. വെ​ള്ളി​യാ​ഴ്ച​ത്തെ പ്രാ​ദേ​ശി​ക വാ​ര്‍ത്താ വാ​യ​ന​യോ​ടെ മ​ല​യാ​ളി​ക​ൾ കേ​ട്ട് പ​രി​ച​യി​ച്ച ആ ​ശ​ബ്ദം ആ​കാ​ശ​വാ​ണി​യി​ൽ​നി​ന്ന് പി​ൻ​വ​ലി​യും.

തിരൂര്‍ കൂട്ടായി സ്വദേശിയായ ഹക്കീം, 1997 നവംബര്‍ 28ന് ഡല്‍ഹിയില്‍ മലയാളം വാര്‍ത്ത വായിച്ചാണ് ഔദ്യോഗിക ജീവിതത്തിനു തുടക്കമിട്ടത്. 2000 ഡിസംബറില്‍ തിരുവനന്തപുരത്തേക്കു സ്ഥലംമാറ്റമായി. ഒരുമാസത്തിനുശേഷം കോഴിക്കോട്ടെത്തി. ച​രി​ത്ര​സം​ഭ​വ​ങ്ങ​ളായതും ശ്ര​ദ്ധേ​യ​മാ​യതുമായ ഒ​ട്ടേ​റെ വാ​ര്‍ത്ത​ക​ള്‍ ശ​ബ്ദ​സൗ​കു​മാ​ര്യ​ത്തോ​ടെ ഹ​ക്കീം കൂ​ട്ടാ​യി ശ്രോ​താ​ക്ക​ളി​ലെ​ത്തി​ച്ചു.

കൂട്ടായി നോര്‍ത്ത് ജി.എം.എല്‍.പി സ്‌കൂള്‍, കൂട്ടായി സൗത്ത് എം.ഐ.യു.പി സ്‌കൂള്‍, പറവണ്ണ ഗവ. ഹൈസ്‌കൂള്‍, തിരൂര്‍ തുഞ്ചന്‍ മെമ്മോറിയല്‍ ഗവ. കോളജ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലായിരുന്നു പഠനം.

അധ്യാപകനായിരുന്ന മലപ്പുറം തിരൂർ കൂട്ടായി പി.കെ അഫീഫുദ്ദീന്റെയും പറവണ്ണ മുറിവഴിക്കലില്‍ വി.വി ഫാത്തിമയുടെയും മകനാണ്. ഭാര്യ: ടി.കെ. സാബിറ. അഭിഭാഷകനായ മുഹമ്മദ് സാബിത്ത് മകനും കോളേജ് അധ്യാപികയായിരുന്ന ഇപ്പോള്‍ വിദേശത്തുള്ള പി.കെ. സഹല മകളുമാണ്.

Tags:    
News Summary - Hakeem Kuttayi retires

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.