ഹജൂറാ ഷെറിന് വേണം കരളലിയുന്ന കാരുണ്യം

കോഴിക്കോട്: കരളിന്‍െറ പ്രവര്‍ത്തനം പൂര്‍ണമായി നിശ്ചലമായ ഹജൂറാ ഷെറിന്‍ എന്ന പതിനെട്ടുകാരി തുടര്‍ചികിത്സക്കായി സഹായം തേടുന്നു. കൊടുവള്ളി നെരൂക്കിലെ പട്ടിണിച്ചാലില്‍ അഷ്റഫിന്‍െറ മകളായ ഷെറിന് ഒരു മാസം മുമ്പാണ് കരള്‍രോഗം ബാധിച്ചത്. വിവിധ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയെങ്കിലും കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ മാത്രമാണ് പരിഹാരമെന്നാണ് ഡോക്്ടര്‍മാരുടെ പക്ഷം. ശസ്ത്രക്രിയക്ക് 20 ലക്ഷത്തോളം രൂപ ചെലവുവരും.

മീന്‍ കച്ചവടം നടത്തി ഉപജീവനം നടത്തുന്ന അഷ്റഫിനും കുടുംബത്തിനും കരള്‍മാറ്റ ശസ്ത്രക്രിയക്കു വരുന്ന ഭീമമായ ചെലവ് താങ്ങാനാകില്ല. ഒരു മാസത്തോളം നീണ്ടുനിന്ന ചികിത്സക്കുവന്ന ബാധ്യതകള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. നിക്കാഹ് കഴിഞ്ഞ് വൈവാഹിക ജീവിതം സ്വപ്നം കണ്ടുനിന്ന ഷെറിനുവന്ന രോഗത്തിനു മുമ്പില്‍ ഉദാരമതികളുടെ സഹായവും സുമനസ്സുകളുടെ പ്രാര്‍ഥനയുമാണ് കുടുംബത്തിന് പ്രതീക്ഷ നല്‍കുന്നത്.

ഷെറിന്‍െറ ചികിത്സക്ക് ആവശ്യമായ തുക കണ്ടത്തെുന്നതിന് വാവാട് കുഞ്ഞിക്കോയ മുസ്ലിയാര്‍ ചെയര്‍മാനായി ചികിത്സാ സഹായ കമ്മിറ്റിക്ക് നാട്ടുകാര്‍ രൂപംനല്‍കി. കാരാട്ട് റസാഖ് എം.എല്‍.എ, അഡ്വ. പി.ടി.എ റഹീം എം.എല്‍എ, സി. മോയിന്‍കുട്ടി (മുന്‍ എം.എല്‍.എ), എ.പി. മജീദ് (കൊടുവള്ളി മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍), ഒ.പി.ഐ. റസാഖ് (മുനിസിപ്പല്‍ കൗണ്‍സിലര്‍) എന്‍.പി. മുഹമ്മദ് ഹാജി (നെരൂക്കില്‍ മഹല്ല് പ്രസിഡന്‍റ്) ഒ.എം. അഷ്റഫ് ഹാജി (മുണ്ടുപാറ മഹല്ല് സെക്രട്ടറി) എന്നിവര്‍ രക്ഷാധികാരികളായ കമ്മിറ്റിയുടെ കണ്‍വീനര്‍ പി.ടി. മുഹമ്മദ് ഹാജിയും ട്രഷറര്‍ മുസ്തഫ മുണ്ടുപാറയുമാണ്.

കണ്‍വീനര്‍, ഹജൂറ ഷെറിന്‍ കരള്‍ മാറ്റിവെക്കല്‍ ഫണ്ട്, അക്കൗണ്ട് നമ്പര്‍: 36204528716 എസ്.ബി.ഐ കൊടുവള്ളി എന്ന വിലാസത്തില്‍ സഹായം അയക്കാം. (IFSC: SBIN00014 42) ഫോണ്‍: 9447447031, 9447275674.

Tags:    
News Summary - hajoora sherin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.