ഹജ്ജ് യാത്ര കോഴിക്കോട്ടുനിന്ന് ആക്കാത്തതിന് ന്യായീകരണമില്ല –ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍

കൊച്ചി: ഹജ്ജ് എംബാര്‍ക്കേഷന്‍ കരിപ്പൂരിലേക്ക് മാറ്റാത്തതിന് ന്യായീകരണമില്ളെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദുകുഞ്ഞ് മൗലവി.  റണ്‍വേയുടെ തകരാര്‍ പറഞ്ഞാണ് രണ്ടുവര്‍ഷം മുമ്പ് താല്‍ക്കാലികമായി നെടുമ്പാശ്ശേരിയിലേക്ക് മാറ്റിയത്. എന്നാല്‍, 18 മാസംകൊണ്ട് കോഴിക്കോട് വിമാനത്താവളത്തിന്‍െറ റണ്‍വേ ജോലികള്‍ ഭംഗിയായി പൂര്‍ത്തിയായിട്ടുണ്ട്. മാര്‍ച്ച് ഒന്നുമുതല്‍ അവിടെനിന്ന് വീണ്ടും അന്താരാഷ്ട്ര സര്‍വിസ് ആരംഭിക്കുകയാണ്. എന്നിരിക്കെ വീണ്ടും ഹജ്ജ് എംബാര്‍ക്കേഷന് നെടുമ്പാശ്ശേരിയിലേക്ക് ടെന്‍ഡര്‍ വിളിച്ചതിന്‍െറ ചേതോവികാരം മനസ്സിലാകുന്നില്ല. ‘മാധ്യമം’ കൊച്ചി യൂനിറ്റ് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഹജ്ജ് യാത്ര കോഴിക്കോട്ടുനിന്ന് ആക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നിവേദനമത്തെിച്ചിട്ടുണ്ട്. ഇതിനായി സംസ്ഥാനത്തെ എം.പിമാരുടെ സേവനവും ലഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെ  സന്ദര്‍ശിച്ചും ഈ വിഷയം ശ്രദ്ധയില്‍പെടുത്തി. അന്ധവിശ്വാസങ്ങള്‍ക്കെതിരെ ‘മാധ്യമം’ നടത്തുന്ന പോരാട്ടം എന്നും തനിക്ക് പ്രചോദനമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ഹജ്ജ് കമ്മിറ്റി കോഓഡിനേറ്റര്‍ ഷാജഹാനും അദ്ദേഹത്തെ അനുഗമിച്ചിരുന്നു. ഹജ്ജ് കമ്മിറ്റി ചെയര്‍മാനെ മാധ്യമം ബ്യൂറോ ചീഫ് എം.കെ.എം ജാഫര്‍, ന്യൂസ് എഡിറ്റര്‍ പി.സി. സെബാസ്റ്റ്യന്‍, അസീം മുസ്തഫ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

Tags:    
News Summary - hajj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.