ഹജ്ജ്: തിരഞ്ഞെടുക്കപ്പെട്ടവരുടെ രേഖകൾ സ്വീകരിച്ചുതുടങ്ങി

ക​രി​പ്പൂ​ർ: ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജി​ന് സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി മു​ഖേ​ന തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​പേ​ക്ഷ​ക​രു​ടെ പാ​സ്‌​പോ​ർ​ട്ടും അ​നു​ബ​ന്ധ രേ​ഖ​ക​ളും സ്വീ​ക​രി​ച്ചു തു​ട​ങ്ങി. മ​ല​പ്പു​റം താ​നൂ​ർ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു​ള്ള ലേ​ഡീ​സ് വി​തൗ​ട്ട് മെ​ഹ്‌​റം വി​ഭാ​ഗ​ത്തി​ലെ അ​പേ​ക്ഷ​ക പ​റ​മ്പേ​രി ആ​സ്യ​യാ​ണ് തി​ങ്ക​ളാ​ഴ്ച ആ​ദ്യ​മാ​യി ഹൗ​ജ്ജ് ഹൗ​സി​ലെ​ത്തി രേ​ഖ​ക​ൾ സ​മ​ർ​പ്പി​ച്ച​ത്.

തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ അ​ഡ്വാ​ൻ​സ് തു​ക​യാ​യ 81,800 രു​പ അ​ട​ച്ച സ്ലി​പ്, ഒ​റി​ജി​ന​ൽ പാ​സ്​​പോ​ർ​ട്ട്, പാ​സ്‌​പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ, ഫോ​ട്ടോ പ​തി​ച്ച മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ഹ​ജ്ജ് അ​പേ​ക്ഷ​ഫോ​റം, പാ​സ്‌​പോ​ർ​ട്ട് കോ​പ്പി, കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ക​വ​ർ ലീ​ഡ​റി​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ട് ഡീ​റ്റ​യി​ൽ​സ് (പാ​സ്ബു​ക്ക്/​ചെ​ക്ക് ലീ​ഫ് കോ​പ്പി) എ​ന്നി​വ​യാ​ണ് സ​മ​ർ​പ്പി​ക്കേ​ണ്ട​ത്.

സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി ആ​സ്ഥാ​ന​മാ​യ ക​രി​പ്പൂ​ർ ഹ​ജ്ജ് ഹൗ​സി​ലോ കോ​ഴി​ക്കോ​ട് പു​തി​യ​റ റീ​ജ​ന​ൽ ഓ​ഫി​സി​ലോ ഏ​പ്രി​ൽ 10ന​കം രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്കാം. ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം പു​റ​പ്പെ​ട​ൽ കേ​​ന്ദ്ര​മാ​യി തി​ര​ഞ്ഞെ​ടു​ത്ത​വ​ർ​ക്ക് ഏ​പ്രി​ൽ എ​ട്ടി​ന് ക​ണ്ണൂ​ർ ക​ല​ക്ട​​റേ​റ്റി​ലും ​കൊ​ച്ചി തി​ര​ഞ്ഞെ​ടു​ത്ത​വ​ർ​ക്ക് ഏ​പ്രി​ൽ 10ന് ​കൊ​ച്ചി വ​ഖ​ഫ് ബോ​ർ​ഡ് ഓ​ഫി​സി​ലും രേ​ഖ​ക​ൾ സ്വീ​ക​രി​ക്കാ​ൻ സൗ​ക​ര്യം ഒ​രു​ക്കി​യ​താ​യി ഹ​ജ്ജ് ക​മ്മി​റ്റി അ​റി​യി​ച്ചു.

Tags:    
News Summary - Hajj: The documents of the selected ones have been accepted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.