Posted On
date_range Updated On
date_range നെടുമ്പാശ്ശേരിയിൽനിന്ന് ഹജ്ജ് സർവിസ് മേയ് 31 മുതൽ
നെടുമ്പാശ്ശേരി: കേരളത്തിൽനിന്നുള്ള ഈ വർഷത്തെ ഹജ്ജ് സർവിസ് മേയ് 31 മുതൽ ജൂൺ 16 വരെ. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന് മദീനയിലേക്ക് പുറപ്പെടുന്ന തീർഥാടകരുടെ മടക്ക യാത്ര ജിദ്ദയിൽനിന്നായിരിക്കും.
തമിഴ്നാട്, പോണ്ടിച്ചേരി, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽനിന്ന് ഹജ്ജ് കമ്മിറ്റി വഴി തീർഥാടനത്തിന് പുറപ്പെടുന്നവരും നെടുമ്പാശ്ശേരിയിൽനിന്നാണ് യാത്രയാകുന്നത്.
8000ത്തോളം ഹാജിമാർ നെടുമ്പാശ്ശേരി ക്യാമ്പ് വഴി യാത്രയാകും. ഹജ്ജ് കമ്മിറ്റി വഴി ഈ വർഷം 56,601 പേർക്കാണ് ഇന്ത്യയിൽനിന്ന് അനുമതിയുള്ളത്. കേരളത്തിൽനിന്ന് 5747 പേർക്കാണ് അവസരം ലഭിക്കുക.
രണ്ട് ഘട്ടങ്ങളിലായാണ് ഇന്ത്യയിൽനിന്നുള്ള തീർഥാടകരുടെ യാത്ര ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഇതിൽ ആദ്യ ഘട്ടത്തിലാണ് നെടുമ്പാശ്ശേരിയിൽനിന്നുള്ള സർവിസുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.