കൊണ്ടോട്ടി: സംസ്ഥാനങ്ങൾക്ക് ക്വോട്ട വീതംവെച്ചതിന് ശേഷമുള്ള അധികസീറ്റുകൾ അപേക്ഷയുടെ അടിസ്ഥാനത്തിൽ നൽകണമെന്ന് പുതിയ ഹജ്ജ് നയത്തിൽ നിർദേശം. കൂടുതൽ അപേക്ഷകരുള്ള കേരളത്തിന് നിർദേശം ഗുണകരമാകുെമന്നാണ് വിലയിരുത്തൽ. നിലവിൽ മുസ്ലിം ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ് ക്വോട്ട അനുവദിക്കുന്നത്. ഇതുപ്രകാരം കേരളത്തിന് ലഭിക്കേണ്ട ക്വോട്ട 6,128 ആണ്. 2017ൽ സംസ്ഥാനത്തിന് അനുവദിച്ച ക്വോട്ടയെക്കാൾ കൂടുതൽ ലഭിച്ചത് അഞ്ചാംവർഷ അപേക്ഷകരെ പരിഗണിച്ചായിരുന്നു. എന്നാൽ, പുതിയ നയപ്രകാരം അഞ്ചാംവർഷ അപേക്ഷകരെ സംവരണവിഭാഗത്തിൽനിന്ന് ഒഴിവാക്കിയതിനാൽ കേരളത്തിന് സീറ്റ് കുറയും.
കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന 1,19,000 ആണ് അനുവദിച്ച ക്വോട്ട. സർക്കാർ േക്വാട്ടയായ 500ഉം ഖാദിമുൽ ഹുജ്ജാജിനായുള്ള 625ഉം ഒഴിവാക്കി ബാക്കി 1,17,875 സീറ്റുകളാണ് മുസ്ലിം ജനസംഖ്യയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾക്കായി നൽകുക. ആദ്യഘട്ടത്തിൽ ക്വോട്ട അനുവദിച്ചശേഷം 20,000ത്തോളം സീറ്റുകൾ ബാക്കിയുണ്ടാകുമെന്നാണ് നയ പുനരവലോകനസമിതിയുടെ നിഗമനം.
ഇതിൽ 500 സീറ്റുകൾ മെഹ്റത്തിനും കശ്മീരിന് പ്രത്യേകമായി 2,000 സീറ്റുകളും അനുവദിക്കും. 2,500ഒാളം സീറ്റുകൾ 500 അപേക്ഷകർ വരെയുള്ള സംസ്ഥാനങ്ങൾക്കും അനുവദിക്കണമെന്നുമാണ് നിർദേശം. ബാക്കിയുള്ള 15,000 സീറ്റുകൾ അപേക്ഷകരുടെ എണ്ണത്തിെൻറ അടിസ്ഥാനത്തിൽ പ്രത്യേകമായി അനുവദിക്കണം. കഴിഞ്ഞതവണ 15,660 സീറ്റുകളായിരുന്നു സംസ്ഥാനങ്ങൾക്ക് ക്വോട്ട അനുവദിച്ചതിന് ശേഷവും ബാക്കിയുണ്ടായിരുന്നത്. തുടർന്ന് കേരളത്തിന് അഞ്ചാംവർഷ അപേക്ഷകരെ പരിഗണിച്ച് 5,069 സീറ്റുകൾ അധികമായി ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.