ഹജ്ജ്​ ക്യാമ്പ്​: നെടുമ്പാശ്ശേരിയിൽ സൗകര്യമില്ല; കരിപ്പൂരിൽ തന്നെ നടത്തണമെന്ന്​ ഹജ്ജ്​ കമ്മിറ്റി

കൊ​ണ്ടോ​ട്ടി: ഹ​ജ്ജ്​ ക്യാ​മ്പ്​ ന​ട​ത്തു​ന്ന​തി​ന്​ നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ൽ ഇൗ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് വി​മാ​ന സ​ർ​വി​സും ക്യാ​മ്പും ക​രി​പ്പൂ​രി​ൽ ത​ന്നെ ന​ട​ത്തു​ന്ന​തി​ന്​ ശ്ര​മം തു​ട​രാ​ൻ സം​സ്ഥാ​ന ഹ​ജ്ജ്​ ക​മ്മി​റ്റി യോ​ഗ തീ​രു​മാ​നം. ഇ​ത്ത​വ​ണ​ത്തെ ഹ​ജ്ജ്​ ന​റു​ക്കെ​ടു​പ്പ്​ ഫെ​ബ്രു​വ​രി ര​ണ്ടി​ന്​ ന​ട​ത്താ​ൻ കേ​ന്ദ്ര ഹ​ജ്ജ്​ ക​മ്മി​റ്റി​യോ​ട്​ അ​നു​മ​തി തേ​ടാ​നും ചെ​യ​ർ​മാ​ൻ തൊ​ടി​യൂ​ർ മു​ഹ​മ്മ​ദ്​ കു​ഞ്ഞ്​ മൗ​ല​വി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു. ക​ഴി​ഞ്ഞ മൂ​ന്ന്​ വ​ർ​ഷം ക്യാ​മ്പ് ന​ട​ത്തി​യ ​െന​ടു​മ്പാ​ശ്ശേ​രി​യി​ലെ മെ​യി​ൻ​റ​ന​ൻ​സ്​ ഹാ​ങ​ർ കെ​ട്ടി​ട​ത്തി​ൽ നി​ല​വി​ൽ വി​മാ​ന​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ക​യാ​ണ്. ശു​ചി​മു​റി​യും മ​റ്റു​മാ​യി ഉ​പ​യോ​ഗി​ച്ച്​ സ്ഥ​ലം സു​ര​ക്ഷി​ത​മേ​ഖ​ല​യാ​ക്കി മാ​റ്റി​യ​തി​നാ​ൽ അ​വി​െ​ട​യും ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കി​ല്ല. ഇ​ത്ത​വ​ണ സം​സ്ഥാ​ന​ത്ത്​ നി​ന്ന്​ 10,981 പേ​ർ​ക്കാ​ണ്​ ഹ​ജ്ജി​ന് അ​വ​സ​രം ല​ഭി​ച്ച​ത്. കൂ​ടാ​തെ, ല​ക്ഷ​ദ്വീ​പ്, മാ​ഹി എ​ന്നി​വി​ട​ങ്ങ​ളി​ലെ തീ​ർ​ഥാ​ട​ക​രെ​യും കൂ​ടു​ത​ൽ ല​ഭി​ക്കാ​വു​ന്ന സീ​റ്റു​ക​ളും പ​രി​ഗ​ണി​ച്ചാ​ൽ 12,000-ത്തോ​ളം തീ​ർ​ഥാ​ട​ക​രു​ണ്ടാ​കും. ഇ​ത്ര​യും പേ​ർ​ക്ക് നെ​ടു​മ്പാ​ശ്ശേ​രി​യി​ൽ സൗ​ക​ര്യ​മു​ണ്ടാ​കി​ല്ല. 

ക്യാ​മ്പ്​ ന​ട​ത്തി​പ്പി​നു​ള്ള സ​ഹാ​യം ഇ​തു​വ​രെ സി​യാ​ൽ വാ​ഗ്ദാ​നം ചെ​യ്തി​ട്ടി​ല്ല. ഹ​ജ്ജ് ക​മ്മി​റ്റി സ്വ​ന്തം നി​ല​യി​ൽ സൗ​ക​ര്യ​മൊ​രു​ക്കു​ക​യാ​ണെ​ങ്കി​ൽ 75 ല​ക്ഷം രൂ​പ ചെ​ല​വ്​ വ​രും. അ​തേ​സ​മ​യം, വി​മാ​ന സ​ർ​വി​സും ക്യാ​മ്പും ക​രി​പ്പൂ​രി​ലേ​ക്ക് മാ​റ്റു​ക​യാ​ണെ​ങ്കി​ൽ ഈ ​പ്ര​ശ്‌​ന​ങ്ങ​ൾ നേ​രി​ടേ​ണ്ടി വ​രി​ല്ല. സു​ര​ക്ഷാ​പ്ര​ശ്​​ന​ങ്ങ​ളാ​ണ്​ ക​രി​പ്പൂ​രി​ന്​ ത​ട​സ്സ​മാ​യി വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം ഉ​ന്ന​യി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ക​രി​പ്പൂ​രി​ൽ​നി​ന്ന്​ ഇ​ട​ത്ത​രം വി​മാ​ന​ങ്ങ​ളു​ടെ സ​ർ​വി​സി​ന് സു​ര​ക്ഷാ​പ്ര​ശ്‌​ന​മി​ല്ലെ​ന്ന നി​രാ​ക്ഷേ​പ പ​ത്രം (എ​ൻ.​ഒ.​സി) ഡ​യ​റ​ക്​​ട​റേ​റ്റ്​ ജ​ന​റ​ൽ ഒാ​ഫ്​ സി​വി​ൽ ഏ​വി​യേ​ഷ​ന്​ (ഡി.​ജി.​സി.​എ) ന​ൽ​കി​യാ​ൽ അ​നു​മ​തി ന​ൽ​കാ​െ​മ​ന്നാ​ണ്​ മ​ന്ത്രാ​ല​യം അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

കരിപ്പൂരിലെ സാങ്കേതിക വിഭാഗത്തിൽ നിന്നുള്ള എൻ.ഒ.സി ഡി.ജി.സി.എക്ക് കൈമാറുന്നതിനുള്ള തുടർശ്രമങ്ങൾ ഹജ്ജ് കമ്മിറ്റി നടത്തും. കരിപ്പൂരിൽനിന്ന് ഹജ്ജ് സർവിസ് നടത്തുന്നതിന് കേന്ദ്ര ന്യൂനപക്ഷമന്ത്രി മുക്താർ അബ്ബാസ് നഖ്‌വി അനുകൂലമാണ്. സിവിൽ വ്യോമയാന മന്ത്രാലയമാണ് തടസ്സം നിൽക്കുന്നത്. നിരാക്ഷേപ പത്രം ഹാജരാക്കിയാൽ ഇത് മാറ്റാനാവുമെന്നാണ് പ്രതീക്ഷയെന്നും ചെയർമാൻ പറഞ്ഞു. 22 കോടി രൂപ ചെലവിലുള്ള പുതിയ കെട്ടിടത്തി​​െൻറ നിയമതടസ്സങ്ങൾ നീക്കി നിർമാണവുമായി മുന്നോട്ട് പോകാനും തീരുമാനിച്ചു. സുപ്രീംകോടതിയിൽ നൽകിയ കേസി​​െൻറ പുരോഗതിയിൽ സംതൃപ്തി രേഖപ്പെടുത്തി. അടുത്ത വാദം 30-നാണ് നടക്കുക.ഇ.ടി. മുഹമ്മദ് ബഷീർ എം.പി, പ്രഫ. എ.കെ. അബ്ദുൽ ഹമീദ്, എ.കെ. അബ്ദുറഹ്മാൻ, പി.പി. അബ്ദുറഹ്മാൻ പെരിങ്ങാടി, ഷരീഫ് മണിയാട്ടുകുടി, അഹമ്മദ് മൂപ്പൻ, എച്ച്.ഇ. ബാബുസേട്ട്്, സെക്രട്ടറി ടി.കെ. അബ്ദുറഹ്മാൻ, കോഒാഡിനേറ്റർ എൻ.പി. ഷാജഹാൻ തുടങ്ങിയവർ സംബന്ധിച്ചു.

ഹജ്ജ്​: നറുക്കെടുപ്പ്​ 22ന്​ നടന്നേക്കും
കൊണ്ടോട്ടി: ഇൗ വർഷത്തെ ഹജ്ജ് നറുക്കെടുപ്പ് ജനുവരി 22ന് നടന്നേക്കും. സംസ്ഥാന ഹജ്ജ് കമ്മിറ്റി സുപ്രീംകോടതിയിൽ നൽകിയ കേസിൽ 30ന് വാദം കേൾക്കുന്നതിനാൽ നറുക്കെടുപ്പ് ഫെബ്രുവരി രണ്ടിലേക്ക് നീട്ടണമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, തീയതി നീട്ടിനൽകാൻ സാധ്യത കുറവാണ്. മറ്റ് സംസ്ഥാനങ്ങളിലെ നറുക്കെടുപ്പ് 22നകം അവസാനിക്കും. 10,981 പേർക്കാണ് ഇക്കുറി അവസരം ലഭിച്ചിരിക്കുന്നത്. ഇതിൽ 2,394 സീറ്റുകൾ 70 വയസ്സിന് മുകളിലുള്ളവർക്കും മഹ്റം വിഭാഗത്തിനുമാണ്. ബാക്കി 8,587 സീറ്റുകളിലേക്ക് ജനറൽ വിഭാഗത്തിൽ നിന്നാണ് നറുക്കെടുപ്പ്. ജനറൽ വിഭാഗത്തിൽ 67,389 പേരാണ് അപേക്ഷ നൽകിയിരിക്കുന്നത്.
 

Tags:    
News Summary - hajj- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.