Posted On
date_range Updated On
date_range ഹജ്ജ്; രണ്ടാം ഗഡു തുകയടക്കല്‍ നീട്ടി
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ മുഖേന തീര്‍ഥാടനത്തിനായി തെരഞ്ഞെടുത്ത് രേഖകള്‍ സമര്‍പ്പിച്ചവര്‍ക്ക് രണ്ടാം ഗഡു അടക്കാനുള്ള സമയപരിധി ബുധനാഴ്ച വരെ നീട്ടി. 1,70,000 രൂപയാണ് അടക്കേണ്ടത്. നിശ്ചിത സമയപരിധിക്കകം തുക അടക്കണം. ബാക്കി അടക്കേണ്ട തുക, വിമാന നിരക്ക്, സൗദിയിലെ ചെലവ് തുടങ്ങിയവ കണക്കാക്കി അപേക്ഷകരുടെ പുറപ്പെടല്‍ കേന്ദ്രങ്ങള്‍ അടിസ്ഥാനമാക്കി കേന്ദ്ര ഹജ്ജ് കമ്മിറ്റി പിന്നീടറിയിക്കും. തുക സംബന്ധിച്ച വിവരങ്ങള്‍ ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റില്‍ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.