ഹജ്ജ് ക്യാമ്പില്‍നിന്ന് ലഭിച്ച സാധനങ്ങള്‍ ഉടമകള്‍ക്ക് തിരികെ നല്‍കുന്നു

കൊണ്ടോട്ടി: മുന്‍വര്‍ഷങ്ങളില്‍ ഹജ്ജ് ക്യാമ്പില്‍നിന്ന് ലഭിച്ച സാധനങ്ങള്‍ ഉടമസ്ഥര്‍ക്ക് തിരികെ നല്‍കുന്നു. കരിപ്പൂര്‍, നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പുകളില്‍നിന്ന് വീണുകിട്ടിയതും ഉടമസ്ഥര്‍ അന്വേഷിച്ച് എത്താത്തതുമായ വിലപിടിപ്പുള്ള സാധനങ്ങളാണ് തിരികെ നല്‍കുന്നത്. ഈ വിഷയം കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്തു.

തുടര്‍ന്ന്, ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി ഉടമസ്ഥര്‍ക്ക് ഇവ തിരിച്ചുനല്‍കുന്നതിന് നിര്‍ദേശിക്കുകയായിരുന്നു. വിദേശ-ഇന്ത്യന്‍ കറന്‍സികള്‍, സ്വര്‍ണാഭരണങ്ങള്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയവയാണ് ഹജ്ജ് കമ്മിറ്റിയുടെ കൈവശമുള്ളത്. ഉടമസ്ഥര്‍ ഒരു മാസത്തിനകം  തെളിവ് സഹിതം ഹജ്ജ് ഹൗസില്‍ നേരിട്ട് ഹാജരാകണമെന്ന് അസി. സെക്രട്ടറി അറിയിച്ചു. 

Tags:    
News Summary - haj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.