ഹജ്ജ്​ നറുക്കെടുപ്പ്​: ഹജ്ജ്​ കമ്മിറ്റി യോഗം 15ന്​

കൊ​ണ്ടോ​ട്ടി: സം​സ്ഥാ​ന ഹ​ജ്ജ്​ ക​മ്മി​റ്റി യോ​ഗം തി​ങ്ക​ളാ​ഴ്​​ച ക​രി​പ്പൂ​ർ ഹ​ജ്ജ്​ ഹൗ​സി​ൽ ചേ​രും. ഇൗ​വ​ർ​ഷ​ത്തെ ഹ​ജ്ജ്​ ക്വോ​ട്ട ക​ഴി​ഞ്ഞ​ദി​വ​സം കേ​ന്ദ്ര ഹ​ജ്ജ്​ ക​മ്മി​റ്റി പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​​​െൻറ ഭാ​ഗ​മാ​യാ​ണ്​ യോ​ഗം. സം​സ്ഥാ​ന​ത്തെ ന​റു​ക്കെ​ടു​പ്പി​​​െൻറ തീ​യ​തി യോ​ഗ​ത്തി​ൽ നി​ശ്ച​യി​ക്കും. സം​സ്ഥാ​ന ഹ​ജ്ജ്​ ക​മ്മി​റ്റി സു​പ്രീം​കോ​ട​തി​യി​ൽ ന​ൽ​കി​യ കേ​സി​ൽ ജ​നു​വ​രി 30ന്​ ​വാ​ദം ന​ട​ക്കു​ന്നു​ണ്ട്. ഇ​തി​ന്​ ശേ​ഷ​മാ​യി​രി​ക്കും ന​റു​ക്കെ​ടു​പ്പ്​ ന​ട​ത്തു​ക. സം​സ്ഥാ​ന​ത്തി​ന്​ ഇ​ത്ത​വ​ണ ല​ഭി​ച്ചി​രി​ക്കു​ന്ന ക്വോ​ട്ട 10,981 ആ​ണ്. ഇ​തി​ൽ 2,394 സീ​റ്റു​ക​ൾ 70 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​ർ​ക്കും ​മ​ഹ്​​റം വി​ഭാ​ഗ​ത്തി​നു​മാ​ണ്. ബാ​ക്കി​യു​ള്ള 8,587 സീ​റ്റു​ക​ളി​ലേ​ക്ക്​ ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ നി​ന്നാ​ണ്​ ന​റു​ക്കെ​ടു​പ്പ്. 

Tags:    
News Summary - Haj committe-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.