കോഴിക്കോട്: വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയക്ക് അയച്ച രജിസ്റ്റേർഡ് കത്ത് ‘രക്ഷിതാവ് നിരസിച്ചു’ എന്ന പേരില്‍ തിരിച്ചയച്ച സംഭവത്തില്‍ എസ്.ഐ.ഒ സംസ്ഥാന പ്രസിഡൻറ് സി.ടി. സുഹൈബ് തപാല്‍വകുപ്പിന് പരാതി നല്‍കി. രജിസ്റ്റേർഡ് പോസ്റ്റായി അയച്ച കത്തുകള്‍ വ്യക്തി സ്ഥലത്തുണ്ടായിരിെക്ക മറ്റൊരാള്‍ക്ക് നിരസിക്കാനും തിരിച്ചയക്കാനുമുള്ള അധികാരമില്ല.
ഈ നിയമത്തെയാണ് തപാല്‍വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചതെന്ന് പരാതിയില്‍ പറഞ്ഞു. കത്ത് തിരിച്ചയച്ചതിലൂടെ ഹാദിയ മൗലികാവകാശങ്ങള്‍ പോലും നിഷേധിക്കപ്പെട്ട് വീട്ടുതടങ്കലിലാണെന്ന യാഥാർഥ്യത്തെയാണ് കൂടുതല്‍ ബലപ്പെടുത്തുന്നത്.
പ്രമുഖ നടിക്കൊപ്പം നിന്ന വനിതാ കമീഷനും വനിതാ സംഘടനകളും ഹാദിയയുടെ വിഷയത്തില്‍ കാണിക്കുന്ന നിസ്സംഗതയും മൗനവും കേരളീയ പൊതു മനഃസാക്ഷി എത്രത്തോളം കപടമാെണന്നതിെൻറ തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.