എസ്.ഡി.പി.ഐ ബന്ധമെന്ന ആരോപണം രാഷ്ട്രീയ ക്രിമിനലിസത്തിന്‍റെ ഭാഗമെന്ന് എച്ച്. സലാം

ആലപ്പുഴ: താൻ എസ്.ഡി.പി.ഐ ആണെന്ന തരത്തിൽ പ്രചരിച്ച പോസ്റ്റർ രാഷ്ട്രീയ ക്രിമിനലിസത്തിന്‍റെ ഭാഗമാണെന്ന് അമ്പലപ്പുഴ എൽ.ഡി.എഫ് സ്ഥാനാർഥി എച്ച്. സലാം. തെരഞ്ഞെടുപ്പിന്‍റെ അവസാന സമയത്ത് ഹിന്ദു വോട്ട് ലക്ഷ്യമിട്ടുള്ള പ്രചാരണം നടന്നിരുന്നു. അത്തരത്തിൽ ഇറങ്ങിയ നോട്ടീസിൽ പച്ചയായ വർഗീയ പ്രചരണമാണ് നടന്നതെന്നും സലാം വ്യക്തമാക്കി.

എൽ.ഡി.എഫ് സ്ഥാനാർഥി മുസ് ലിമും ബി.ജെ.പി സ്ഥാനാർഥി ക്രിസ്ത്യനും ആണ്. യു.ഡി.എഫ് സ്ഥാനാർഥി മാത്രമാണ് ഹിന്ദുവെന്നും ഹിന്ദുക്കളുടെ വോട്ടുകൾ ഹിന്ദുവിന് തന്നെ വേണമെന്ന തരത്തിലാണ് പ്രചരിപ്പിച്ചത്. ജനാധിപത്യ മര്യാദയില്ലാത്ത പ്രവൃത്തിയാണിതെന്നും എച്ച്. സലാം പറഞ്ഞു.

മന്ത്രി ജി. സുധാകരൻ ആരോപിച്ച രാഷ്ട്രീയ ക്രിമിനലിസം ഉണ്ടെന്ന് എച്ച്. സലാം പറഞ്ഞു. ഇക്കാര്യം അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പിൽ ബോധ്യപ്പെട്ടതാണ്. സി.പി.എം പ്രവർത്തിക്കുന്നത് സമൂഹത്തിലാണ്. തെറ്റുകൾ സംഭവിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു.

സുധാകരന്‍റെ ആരോപണം ബോധ്യത്തിന്‍റെ അടിസ്ഥാനത്തിലാ‍യിരിക്കും. പാർട്ടിക്കുള്ളിൽ പറയേണ്ടി ചില കാര്യങ്ങളുണ്ട്. അത് പാർട്ടിക്കുള്ളിൽ തന്നെ പറയുമെന്നും എച്ച്. സലാം മീഡിയവണിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

Tags:    
News Summary - H Salam said the SDPI's allegations were part of political criminalism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.