ഗുരുവായൂർ-തൃശൂർ പാതയിൽ ട്രെയിൻ ഗതാഗതം പുനഃസ്​ഥാപിച്ചു

ഗുരുവായൂര്‍: പ്രളയക്കെടുതിയില്‍ പാളത്തിനടിയിലെ മണ്ണൊലിച്ചു പോയ ഗുരുവായൂര്‍- തൃശൂര്‍ റെയില്‍ പാതയിലെ തകരാര്‍ പരിഹരിച്ച് ട്രെയിന്‍ ഗതാഗതം പുനരാരംഭിച്ചു. എഗ്മൂര്‍ എക്‌സ്പ്രസ് ബുധനാഴ്ച രാവിലെ ഗുരുവായൂരിലെത്തി. വാക പാടശേഖരത്തിലാണ് ഒന്നേകാല്‍ കിലോമീറ്ററോളം ദൂരം പാളത്തിലെ കല്ലും മണ്ണും ഒലിച്ചുപോയിരുന്നത്. അമല ഭാഗത്ത് പാളത്തിലേക്ക് കല്ലും മണ്ണും വീഴുകയും ചെയ്തിരുന്നു. 150ഓളം തൊഴിലാളികള്‍ 48 മണിക്കൂറോളം തുടര്‍ച്ചയായി ജോലി ചെയ്താണ് പാളം ഉറപ്പിച്ചത്. കേടുപാട്​ സംഭവിച്ച മേഖലയില്‍ വേഗത കുറച്ചാണ് ട്രെയിന്‍ ഓടിക്കുക. ഈ മാസം 16 മുതല്‍ ആറ് ദിവസമാണ് ട്രെയിന്‍ ഗതാഗതം മുടങ്ങിയത്

Tags:    
News Summary - Guruvayoor-Trissure Train Route - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.