ഗുരുവായൂര്‍: എസ്.ബി.ഐ ശാഖയിൽ കാർ വായ്പക്ക് എത്തിയപ്പോൾ വിപിൻ കാർത്തിക് എന്ന ‘ഐ.പ ി.എസ് ഓഫിസർ’ ഇൻഫോ പാർക്കിലെ ‘സിസ്റ്റം അനലിസ്റ്റ്’ ആയി. ‘അസി. ഇൻഫർമേഷൻ ഓഫിസറാ’യ അമ്മ കണ്ണൂർ തലശ്ശേരി തിരുവങ്ങാട്ട് കുനിയില്‍ മണല്‍വട്ടം വീട്ടില്‍ ശ്യാമള ലോക്കൽ ഓ ഡിറ്റ് വിഭാഗം ഉദ്യോഗസ്ഥയും. ആൾമാറാട്ടം നടത്തിയും വ്യാജരേഖ ചമച്ചും ശ്യാമളയും മകൻ വി പിൻ കാർത്തിക്കും ഗുരുവായൂരിലെ എസ്.ബി.ഐ ശാഖയിൽ നിന്ന് തട്ടിയത് 21.90 ലക്ഷം രൂപ.
ശ്യാമളക്കുള്ള ഹോണ്ട സിറ്റി കാറിന് 14.25 ലക്ഷവും വിപിെൻറ സ്വിഫ്റ്റ് കാറിന് 7.65 ലക്ഷവുമാണ് ഈ വർഷം ആദ്യം വായ്പയെടുത്തത്.
അമ്മ അസി. ഇൻഫർമേഷൻ ഓഫിസർ ചമഞ്ഞും മകൻ കശ്മീരിലെ ഐ.പി.എസ് ഓഫിസറായുമായാണ് ഇന്ത്യൻ ഓവർസീസ് ബാങ്കിൽ നിന്ന് കാറുകൾക്ക് വായ്പയെടുത്തിരുന്നത്.
മാനേജരിൽ നിന്ന് 97 പവനും 25 ലക്ഷം രൂപയും തട്ടിയെടുക്കുകയും ചെയ്തു. തട്ടിപ്പ് നടത്തുേമ്പാൾ തന്നെ, വിപിൻ കാർത്തിക് സി.ഐയുടെയും എസ്.ഐയുടെയും യാത്രയയപ്പ് യോഗത്തിലും അതിഥിയായി. ഒരു വർഷം മുമ്പ് ഗുരുവായൂർ പൊലീസ് സ്റ്റേഷന് സമീപമുള്ള ഹൊറൈസൻ ഇൻർനാഷനലിൽ നടന്ന യാത്രയയപ്പ് യോഗത്തിലാണ് വ്യാജ ഐ.പി.എസുകാരൻ അതിഥിയായെത്തിയത്. പൊലീസ് സ്റ്റേഷനിൽ വലിയ ചടങ്ങ് നടക്കുമ്പോൾ പ്രദേശത്ത് തന്നെ താമസിക്കുന്ന ഐ.പി.എസുകാരനെ ക്ഷണിക്കുകയായിരുന്നുവേത്ര.
ചടങ്ങ് അവസാനിക്കാറായ സമയത്താണ് വിപിൻ എത്തിയത്. സ്വീകരിച്ചാനയിച്ച് പൊലീസുകാർ വേദിയിലിരുത്തുകയും ചെയ്തു. ഐ.പി.എസ് കളിച്ച് വിലസി നടന്നയാളുടെ മുന്നിൽ കബളിപ്പിക്കപ്പെട്ട അനുഭവം പൊലീസിൽ ചർച്ചയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.