ബംഗളൂരു: കർണാടകത്തിൽ മലയാളി യാത്രക്കാരെയും ചരക്കുവാഹനങ്ങളെയും ലക്ഷ്യമിട്ടുള്ള ഹൈവേ കൊള്ള തുടരുന്നു. വ്യാഴാഴ്ച രാവിലെ 11ഒാടെ ഗുണ്ടൽപേട്ടിനടുത്ത് ബേഗൂരിലാണ് മലപ്പുറം സ്വദേശികളെ പിന്തുടർന്ന് ആക്രമിച്ചത്. വ്യാഴാഴ്ച പുലർച്ചെ കേരളത്തിലേക്ക് ചരക്കുമായി പോവുകയായിരുന്ന ഡ്രൈവറെ ആക്രമിച്ച് ലോറി തട്ടിയെടുക്കാൻ ശ്രമിച്ചതിന് പിന്നാലെയാണ് പുതിയ സംഭവം.
മലപ്പുറം ചെമ്മാട് സ്വദേശി കെ.പി. അബ്ദുൽ മജീദ്, സുഹൃത്ത് ചേളാരി പടിക്കൽ സ്വദേശി സുൈബർ എന്നിവരെ കൊള്ളയടിക്കാനായിരുന്നു ആക്രമികളുടെ ശ്രമം. 40 വർഷമായി ഗുണ്ടൽപേട്ട്, എടയാളം എന്നിവിടങ്ങളിലായി ബിസിനസ് നടത്തിവരുകയാണ് അബ്ദുൽ മജീദ്. കഴിഞ്ഞ ദിവസം നാട്ടിൽനിന്നെത്തിയ സുഹൃത്ത് സുബൈറിനെ മൈസൂരിൽ കൊണ്ടുവിടാനായി കാറിൽ സഞ്ചരിക്കവെ ഒരു ബൈക്കിൽ മൂന്നുപേർ കാറിനെ പിന്തുടരുകയായിരുന്നു. ഏറെ നേരം പിന്തുടർന്നപ്പോൾ അസ്വാഭാവികത തോന്നിയാണ് വാഹനം റോഡരികിലേക്ക് നിർത്തി കാരണമന്വേഷിച്ചത്. ഇരുവരും കാറിൽനിന്ന് പുറത്തിറങ്ങിയിരുന്നില്ല.
കാർ നിർത്തിയ ഉടൻ ആക്രമികൾ ഒാടിവന്ന് മർദിക്കുകയായിരുന്നു. കാറിെൻറ പിൻസീറ്റിൽ വെച്ചിരുന്ന ബാഗ് കിട്ടാതായപ്പോൾ ആക്രമികളിലൊരാൾ ബൈക്കിൽ ഒളിപ്പിച്ചുെവച്ചിരുന്ന ആയുധമെടുക്കാനായി നീങ്ങി. പന്തികേട് തോന്നിയ മജീദ് കാർ അതിവേഗം ഒാടിച്ച് ഗുണ്ടൽപേട്ട് െപാലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പൊലീസ് സ്റ്റേഷെൻറ അരക്കിലോമീറ്റർ സമീപത്തായിരുന്നു സംഭവം. ഇൗ സമയം സ്റ്റേഷന് മുന്നിലൂടെ ബൈക്കിൽ സംഘം രക്ഷപ്പെടുന്നത് കണ്ട് മജീദിെൻറ കാറിൽത്തന്നെ പൊലീസ് 10 കിലോമീറ്ററോളം പിന്തുടർന്നെങ്കിലും ബൈക്ക് തോട്ടത്തിലേക്ക് ഒാടിച്ചുകയറ്റി ആക്രമികൾ രക്ഷപ്പെട്ടു. കെ.എ. 09 എച്ച്.എൽ 6414 രജിസ്ട്രേഷൻ നമ്പറിലുള്ളതാണ് ബൈക്ക്.
ഒരു മാസം മുമ്പുവരെ അബ്ദുൽ മജീദ് കർണാടക രജിസ്ട്രേഷനിലുള്ള കാറാണ് ഉപയോഗിച്ചിരുന്നത്. ഇപ്പോൾ ഉപയോഗിക്കുന്നത് കേരള രജിസ്ട്രേഷനിലുള്ള കാറാണ്. ഇതാണ് കൊള്ളസംഘം തന്നെ പിന്തുടരാൻ കാരണമെന്ന് കരുതുന്നതായി മജീദ് പറഞ്ഞു. പ്രതികളെ പിടികൂടുന്നതുവരെ കേസുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. മർദനത്തെ തുടർന്ന് ചെറിയ പരിക്കുകളേറ്റ മജീദും സുൈബറും മൈസൂരുവിലെ കൃഷ്ണ രാജേന്ദ്ര ആശുപത്രിയിൽ ചികിത്സ തേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.