പള്ളിക്കത്തോട്(കോട്ടയം): പള്ളിക്കത്തോട് കേന്ദ്രീകരിച്ച് നടന്ന കള്ളത്തോക്ക് നിർമാണ കേസിലെ പ്രതി ബി.ജെ.പി സ്ഥാനാർഥി. കെ.എൻ. വിജയൻ കദളിമറ്റമാണ് പള്ളിക്കത്തോട് പഞ്ചായത്ത് 12ാം വാർഡിൽ ബി.ജെ.പി സ്ഥാനാർഥിയായി മത്സരിക്കുന്നത്.
അനധികൃത തോക്ക് നിർമാണസംഘത്തിൽനിന്ന് തോക്ക് വാങ്ങിയതിന് മാർച്ച് 10നാണ് വിജയൻ അറസ്റ്റിലായത്. ഇയാളുടെ വീട്ടിൽനിന്ന് തോക്കും പൊലീസ് കണ്ടെടുത്തിരുന്നു. വിവാദമായ തോക്ക് കേസിൽ വിജയൻ അറസ്റ്റിലാകുമ്പോൾതന്നെ ഇയാളെ സ്ഥാനാർഥിയാക്കുമെന്ന് ചില ബി.ജെ.പി നേതാക്കൾ പ്രഖ്യാപിച്ചിരുന്നു.
പള്ളിക്കത്തോട് തോക്ക് കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിലായി 14 പേർ അറസ്റ്റിലാവുകയും റിവോൾവറുകൾ ഉൾെപ്പടെ ഒമ്പത് തോക്കും വെടിയുണ്ടകളും നിർമാണസാമഗ്രികളും വെടിമരുന്നും ചന്ദനവും കണ്ടെത്തിയിരുന്നു.
12 വർഷമായി തോക്ക് നിർമാണവും വിൽപനയും നടത്തിയിരുന്ന സംഘമാണ് പിടിയിലായത്. കേസിൽ വിജയൻ ജാമ്യത്തിലാണ്. ഇയാൾ പ്രചാരണവും തുടങ്ങിയിട്ടുണ്ട്. ഞായറാഴ്ചയാണ് ബി.ജെ.പി പള്ളിക്കത്തോട്ടിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.