ഗുജറാത്ത് മുൻ പ്രിൻസിപ്പൽ സെക്രട്ടറി അന്തരിച്ചു

തൃശൂർ: ഗുജറാത്ത് മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും തൃശൂർ വെങ്ങിണിശേരി സ്വദേശിയുമായ സൈമൺ (76) നിര്യാതനായി. പദവിയിൽ നിന്നും വിരമിച്ച് ഗുജറാത്തിലെ ഗാന്ധിനഗറിലായിരുന്നു കുടുംബ സമേതം താമസം.

ആഴ്ചകൾക്ക് മുമ്പാണ് നാട്ടിലെത്തിയത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച അർധരാത്രിയാണ് മരണം.

നാല് തവണ ഗാന്ധിനഗർ മലയാളി സമാജം പ്രസിഡന്‍റായിരുന്നു. 'ഫെഗ്മ' കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കു വഹിച്ച സൈമൺ പ്രഥമ പ്രസിഡന്‍റായിരുന്നു. ഗുജറാത്ത് ഫുട്ബോൾ അസോസിയേഷന്‍റെ നേതൃസ്ഥാനത്തും പ്രവർത്തിച്ചിട്ടുണ്ട്.

News Summary - gujarat former principle secretary passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.