Representational Image

സ്വർണാഭരണ ശാലകളിൽ ജി.എസ്.ടി ഉദ്യോഗസ്ഥർ നിയമവിരുദ്ധ പരിശോധനകൾ നടത്തുന്നുവെന്ന്

നിയമവിരുദ്ധമായ പരിശോധനകളാണ് സ്വർണാഭരണശാലകളിൽ ജി.എസ്.ടി ഉദ്യോഗസ്ഥർ നടത്തുന്നതെന്ന് ആൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ അഡ്വ. എസ്. അബ്ദുൽ നാസർ. ജി.എസ്.ടി ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി എത്തുന്ന വാഹനങ്ങളിൽ ഡിപ്പാർട്ട്മെൻറ് ബോർഡ് വെക്കുന്നില്ല. പരിശോധനയ്ക്ക് എത്തുന്ന ഉദ്യോഗസ്ഥര്‍ വളരെ മോശമായി കടയുടമകളോടും ജീവനക്കാരോടും പെരുമാറുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ റെക്കാര്‍ഡ് ചെയ്യാതെ ഓഫ് ചെയ്യുന്നു. പൊലീസ് മുറ സ്വീകരിക്കുന്നു. ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

പ്രത്യേക വാറന്റില്ലാതെ വീട് പരിശോധിക്കാനുള്ള അവകാശം ജി.എസ്.ടി ഉദ്യോഗസ്ഥർക്കില്ല. അഞ്ചുമണിക്ക് ശേഷം വാറന്റ് ഉണ്ടങ്കിൽ പോലും വീടുകളിൽ കയറാൻ അധികാരമില്ല. കടയുടമയുടെ മാതാപിതാക്കളെ ഭയപ്പെടുത്തുന്നു. ചോദ്യം ചെയ്യലിനിടെ അവരുടെ ബോധം നഷ്ടപ്പെട്ടപ്പോൾ ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ പോലും തയ്യാറായില്ല. തികഞ്ഞ മനുഷ്യാവകാശ ലംഘനമാണ് അവർ നടത്തുന്നത്. അന്വേഷണ ഉദ്യോഗസ്ഥർ എന്ന പേരിൽ കാർ ഡ്രൈവർമാർ പോലും കടയുടമയെയും ജീവനക്കാരെയും പീഡിപ്പിക്കുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

സുതാര്യതയില്ലാത്ത പരിശോധനകൾ നിർത്തിവെക്കണമെന്നും ജി.എസ്.ടി ഉദ്യോഗസ്ഥർ പൊലീസ് മുറ സ്വീകരിച്ചാൽ തിരിച്ചടിക്കുമെന്നും അഡ്വ. എസ്. അബ്ദുൽ നാസർ പറഞ്ഞു. ആൾ ഇന്ത്യ ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ നേതൃത്വത്തിലുള്ള 'ലാഭം' സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 'ലാഭം' കൺവീനർ സഹിൽ മെഹ്റ, എ.കെ.ജി.എസ്.എം.എ സംസ്ഥാന വൈസ് പ്രസിഡന്‍റ് ബിന്ദു മാധവ്, ജയിംസ് ജോസ്, ബാബുക്ക എന്നിവർ സംസാരിച്ചു.

Tags:    
News Summary - GST officials are conducting illegal inspections in gold jewelry shops

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.