സം​സ്ഥാ​ന ജി.​എ​സ്.​ടി നി​യ​മം അ​ടു​ത്ത സ​ഭ സ​മ്മേ​ള​ന​ത്തി​ൽ

തിരുവനന്തപുരം: ചരക്കുസേവന നികുതി നടപ്പാക്കുന്നതിെൻറ ഭാഗമായി സംസ്ഥാന ജി.എസ്.ടി നിയമം അടുത്ത നിയമസഭ സമ്മേളനത്തിൽ പാസാക്കും. ഇതിനുള്ള മുന്നൊരുക്കം ധനമന്ത്രി ഡോ. തോമസ് െഎസക്കിെൻറ നേതൃത്വത്തിൽ അവലോകനം ചെയ്തു. കരടുനിയമത്തിലെ ഓരോ അധ്യായവും സംബന്ധിച്ച വിശദ അവതരണങ്ങൾ നടത്തി. 

പുതിയ നികുതി സമ്പ്രദായം സംബന്ധിച്ച ആഴത്തിലുള്ള പഠനം വാണിജ്യനികുതി വകുപ്പിെൻറ വിവിധ തലങ്ങളിൽ എത്തിക്കാൻ ശ്രമം തുടരുകയാണ്. ജി.എസ്.ടി കൗൺസിൽ തയാറാക്കിയ കരടുനിയമത്തിെൻറ ചട്ടക്കൂട്ടിൽനിന്നുകൊണ്ട് സംസ്ഥാനത്തിെൻറ താൽപര്യങ്ങൾ സംരക്ഷിക്കുംവിധം നിയമം തയാറാക്കുന്നതു സംബന്ധിച്ച് നിയമോപദേശം നൽകാൻ അഡ്വക്കറ്റ് ജനറലിനെയും നിയമവകുപ്പിനെയും ചുമതലപ്പെടുത്തി. കേന്ദ്ര ചരക്കുസേവന നിയമം ലോട്ടറിയെ ചരക്കായി നിർവചിച്ചിരിക്കുകയാണ്. 

ഈ സാഹചര്യത്തിൽ സംസ്ഥാന ചരക്കുസേവന നിയമത്തിൽ ലോട്ടറിക്ക് ഉയർന്ന നികുതി ഈടാക്കാനും കേന്ദ്ര ലോട്ടറി നിയമത്തിെൻറ വ്യവസ്ഥകൾപ്രകാരം മാത്രം ലോട്ടറി നടത്തുന്നു എന്ന് ഉറപ്പുവരുത്താൻ കഴിയുന്ന വ്യവസ്ഥകൾ ഉൾക്കൊള്ളിക്കാനും തത്ത്വത്തിൽ തീരുമാനിച്ചു. ഇതിെൻറ നിയമവശങ്ങൾ പരിശോധിക്കാൻ അഡ്വക്കറ്റ് ജനറലിനെയും നിയമ വകുപ്പിനെയും ചുമതലപ്പെടുത്തും. ലോട്ടറി സംബന്ധിച്ച ഇത്തരം വ്യവസ്ഥകൾ ഉൾക്കൊള്ളിക്കേണ്ടതിെൻറ പ്രാധാന്യം സംബന്ധിച്ച് കേന്ദ്ര ധനമന്ത്രിയെ സന്ദർശിച്ച് സംസ്ഥാന ധനമന്ത്രി ചർച്ച നടത്തിയിരുന്നു.

വ്യാപാരികളുടെ ജി.എസ്.ടി രജിസ്ട്രേഷൻ 70 ശതമാനം കടന്നിട്ടുണ്ട്. 
വാണിജ്യനികുതി ഡെപ്യൂട്ടി കമീഷണർമാർ, ജോയൻറ് കമീഷണർമാർ, ഹൈകോടതിയിലെ നികുതി സ്പെഷൽ ഗവൺമെൻറ് പ്ലീഡർമാർ, സെക്രട്ടേറിയറ്റ് നികുതി വകുപ്പിലെയും നിയമവകുപ്പിലെയും അഡീഷനൽ സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - gst bill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.