സംഗമം മൾട്ടി സ്റ്റേറ്റ് കോ-ഓപറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി വാർഷിക പൊതുയോഗത്തിൽ പ്രത്യേക ഓഹരി-നിക്ഷേപ സമാഹരണത്തിൽ മുന്നിലെത്തിയ ഈരാറ്റുപേട്ട ബ്രാഞ്ചിനുള്ള ഉപഹാരം പ്രസിഡന്റ് ടി.കെ. ഹുസൈൻ നൽകുന്നു

'സംഗമത്തിന്റെ വളർച്ച പങ്കാളിത്ത ഫിനാൻസ് സംവിധാനങ്ങൾക്ക് പ്രചോദനം'

കോഴിക്കോട്: പരസ്പര പങ്കാളിത്ത അടിസ്ഥാനത്തിൽ മൈക്രോ ഫിനാൻസ് രംഗത്ത് 10 വർഷമായി പ്രവർത്തിക്കുന്ന സംഗമത്തിന്റെ വളർച്ച ഇത്തരം ഫിനാൻസ് സംവിധാനങ്ങൾക്കുള്ള പ്രചോദനമാണെന്ന് സംഗമം മൾട്ടി സ്റ്റേറ്റ് കോ-ഓപറേറ്റിവ് ക്രെഡിറ്റ് സൊസൈറ്റി വാർഷിക പൊതുയോഗം അഭിപ്രായപ്പെട്ടു. എം.എസ്.എസ് ഓഡിറ്റോറിയത്തിൽ പത്താമത് വാർഷികയോഗത്തിൽ പ്രസിഡന്റ് ടി.കെ. ഹുസൈൻ അധ്യക്ഷത വഹിച്ചു.

2021-22 വർഷത്തെ റിപ്പോർട്ട്, വരവുചെലവ് കണക്കുകൾ, 2022-23 വർഷത്തെ ബജറ്റ് എന്നിവയുടെ അവതരണവും അവലോകനവും നടന്നു. ചർച്ചയിൽ വൈസ് പ്രസിഡന്റ് തുഫൈൽ അഹമ്മദ് വാണിയമ്പാടി, ഡയറക്ടർമാരായ ടി.പി. നസീർ ഹുസൈൻ, സഫിയ അലി, എ.എം. അബ്ദുൽ ഖാദർ, കെ. ഷംസുദ്ദീൻ, എൻ. അമാനുള്ള എന്നിവരും വിവിധ ബ്രാഞ്ചുകളെ പ്രതിനിധാനംചെയ്ത് റസാഖ് പാലേരി, ടി.കെ. ജുമാൻ, എം.വി. അബ്ദുറഹിമാൻ, ടി.ബി. ഹാഷിം ആലുവ, മുഹമ്മദ് അഷ്റഫ്, സൈദ് ഉസ്മാൻ എന്നിവരും സംസാരിച്ചു. ഓഹരി-നിക്ഷേപ സമാഹരണത്തിൽ മുന്നിലെത്തിയ ഈരാറ്റുപേട്ട, ആലുവ, തിരുച്ചിറപ്പള്ളി ബ്രാഞ്ചുകൾക്ക് മൊമെന്റോയും കാഷ് അവാർഡും കോഴിക്കോട് ബ്രാഞ്ചിന് പ്രോത്സാഹന സമ്മാനവും നൽകി.

2021-22 വർഷത്തിൽ 105 കോടി രൂപ നിക്ഷേപമായും 56 കോടി രൂപ വായ്പയായും 6.4 കോടി രൂപ ഓഹരിയായും ഉണ്ട്. 92 ലക്ഷം രൂപ ഓഹരിയിനത്തിലും 98 കോടി രൂപ നിക്ഷേപ ഇനത്തിലും 78.5 കോടി വായ്പ ഇനത്തിലും പുതുതായി പ്രതീക്ഷിക്കുന്നു. ഡയറക്ടർ ടി.പി. നസീർ ഹുസൈൻ, മാനേജിങ് ഡയറക്ടർ വി.കെ. അശ്ഫാഖ് തുടങ്ങിയവർ ചർച്ചക്ക് മറുപടി നൽകി.

എൻ. അമാനുള്ള തിരുച്ചിറപ്പള്ളി (പ്രസിഡന്റ്), ടി.കെ. ഹുസൈൻ കോഴിക്കോട് (വൈസ് പ്രസിഡന്റ്) എന്നിവർ ഭാരവാഹികളും ഡോ. മുഹമ്മദ് പാലത്ത്, പി.എ. അബ്ദുൽ ഹക്കീം, സഫിയ അലി, എ.എം. അബ്ദുൽ ഖാദർ, കെ. അക്ബർ അലി, കെ.എ. ജാഫർ, പി.സി. ബഷീർ, ഇ.വി. അബ്ദുൽ കരീം, ശാഹുൽ ഹമീദ്, ടി.പി. നസീർ ഹുസൈൻ, എം.എം. അബ്ദുൽ അസീസ്, ഒ.കെ. ഫാരിസ്, സി. തുഫൈൽ അഹമ്മദ്, അഹ്മദ് അലി, അബ്ദുള്ള ബാഷ, ടി.കെ. ജുമാൻ, വിനോദ് ബി. നായർ, കെ. ഷംസുദ്ദിൻ എന്നിവർ അംഗങ്ങളുമായി പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു.


Tags:    
News Summary - Growth of ‘Samgamam’ inspires participatory finance systems

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.