ബി.ജെ.പിയിൽ കലഹം രൂക്ഷം; ശോഭയും നേതാക്കളും യോഗം ബഹിഷ്​കരിച്ചു

തിരുവനന്തപുരം: ബി.ജെ.പിയിലെ ആഭ്യന്തര കലഹം രൂക്ഷമായി തുടരുന്നു. പ്രസിഡൻറ്​ കെ. സുരേന്ദ്രൻെറ നിലപാടിൽ എതിർപ്പുള്ള ശോഭ സുരേന്ദ്രൻ അടക്കമുള്ള നിരവധി നേതാക്കൾ ഭാരവാഹിയോഗം ബഹിഷ്‌കരിച്ചു. സുരേന്ദ്രൻ അമിതാധികാരം പ്രയോഗിക്കുന്നുവെന്നും തങ്ങൾക്ക്​ അർഹമായ സ്​ഥാനം നൽകുന്നില്ലെന്നുമാണ്​ ഇവരുടെ പരാതി. അതിനിടെ മുതിർന്ന നേതാക്കളായ ഒ. രാജഗോപാൽ, സി.കെ. പത്മനാഭൻ, എ.എൻ. രാധാകൃഷ്‌ണൻ എന്നിവർ കോർകമ്മിറ്റി യോഗത്തിൽ പ​ങ്കെടുക്കാത്തതും പുതിയ വിവാദത്തിന്​ വഴിവെച്ചിട്ടുണ്ട്​.

സുരേന്ദ്രനെതിരെ ശോഭ സുരേന്ദ്രൻ, പി.എം വേലായുധൻ, കെ.പി. ശ്രീശൻ എന്നിവർ പരസ്യവിമർശനവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പിൽ ശോഭ സുരേന്ദ്രൻ പാർട്ടിയെ മുന്നിൽ നിന്ന് നയിക്കുമെന്നായിരുന്നു ഇതേകുറിച്ച്​ കെ. സുരേന്ദ്രൻെറ പ്രതികരണം. പാർട്ടിയിൽ വിഭാഗീയത ഉണ്ടെന്നുള്ളത് മാധ്യമ സൃഷ്ടിയാണെന്നും സുരേന്ദ്രൻ പറഞ്ഞു. ശോഭ പാർട്ടിയുടെ മുതിർന്ന നേതാവാണ്. അവർ എങ്ങോട്ടും പോകില്ല പാർട്ടിയിൽ ഉറച്ച് നിൽക്കും. ബി.ജെ.പി ഒരു കുടുംബമാണ് -കെ. സുരേന്ദ്രൻ പറഞ്ഞു.

Tags:    
News Summary - groupism in bjp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.