തൃശൂർ: കല്ലടിക്കോടൻ മലയേയും മുണ്ടൂരെന്ന തട്ടകത്തെയും മലയാളികൾക്ക് സുപരിചിതമാക്കിയ മുണ്ടൂർ സേതുമാധവൻ ഇക്കുറി സാഹിത്യ അക്കാദമിയിൽ എത്തിയത് കൊച്ചുമകളുടെ കഥാപ്രസംഗത്തിന് കേൾവിക്കാരനായി. ഗാഥയുടെ വിജയത്തിൽ സേതുമാഷ്ക്ക് മുത്തച്ഛെൻറ സന്തോഷം മാത്രമല്ല, എഴുത്തുകാര െൻറ അഭിമാനം കൂടിയുണ്ട്. മുണ്ടൂർ സേതുമാധവെൻറ ‘അമ്മ കൊയ്യുന്നു’ എന്ന കഥയാണ് ഗാഥ വേദിയിൽ അവതരിപ്പിച്ചത്. പരിശീലിപ്പിച്ചതും ചിട്ടപ്പെടുത്തിയതും കഥാപ്രസംഗത്തിലെ പഴയ ഇൻറർ സോൺ വിജയിയും ഗാഥയുടെ അമ്മയുമായ കെ. ശ്യാമ. സമഗ്രസംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമിയുടെ അവാർഡ് വാങ്ങാനെത്തിയതിന് ശേഷമുള്ള സേതുമാഷുടെ സാഹിത്യ അക്കാദമിയിലേക്കുള്ള വരവ് കൊച്ചുമകളുടെ വിജയം കാണാനുള്ളതായിരുന്നു. കഴിഞ്ഞ തവണയും സംസ്ഥാന കലോത്സവത്തിൽ ഗാഥ എ ഗ്രേഡ് നേടിയിരുന്നു. പോസ്റ്റൽ ജീവനക്കാരായ സി.കെ. ബിജുവിേൻറയും കെ. ശ്യാമയുടേയും ഏക മകളായ ഗാഥ മലപ്പുറം സെൻറ് ജെമ്മാസ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.