തിരുവനന്തപുരം: പൊതുഗതാഗത വാഹനങ്ങളിൽ ജി.പി.എസ് ഘടിപ്പിച്ചില്ലെങ്കിൽ ഫിറ്റ് നസ് സർട്ടിഫിക്കറ്റ് നൽേകണ്ടതില്ലെന്ന് മോേട്ടാർ വാഹനവകുപ്പ്. വാഹന പരിശോധന സമയത്ത് ജി.പി.എസുകൾ പ്രവർത്തനക്ഷമമാണോ എന്ന് ഉറപ്പുവരുത്തണമെന്നും അല്ലാത്തവക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഉദ്യോഗസ്ഥരോട് നിർദേശിച്ചിട്ടുണ്ട്. ഗതാഗത കമീഷണറേറ്റിെൻറ സർക്കുലറിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. ഒാരോ ഇനം വാഹനങ്ങൾക്കും ജി.പി.എസ് ഘടിപ്പിക്കുന്നതിന് സമയപരിധി നിശ്ചയിച്ച് 2019 നവംബറിൽ സർക്കാർ വിജ്ഞാപനമിറക്കിയിരുന്നു.
കേന്ദ്രസര്‍ക്കാര്‍ നിർദേശപ്രകാരം പുതിയ പൊതുവാഹനങ്ങള്‍ക്ക് നിർമാതാക്കൾ തന്നെ വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ് ഉപകരണം (വി.എൽ.ടി.ഡി) ഘടിപ്പിച്ചാണ് നിരത്തിലിറക്കുന്നത്. ഇതിന് മുമ്പുള്ള വാഹനങ്ങള്‍ക്ക് ജി.പി.എസ് എന്നുമുതല്‍ വേണമെന്നതില്‍ തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാറിന് അനുമതി നൽകിയിരുന്നു. വാഹനങ്ങളുടെ ലൊക്കേഷൻ അറിയുന്നതിനും ട്രാക്കിങ്ങിനുമുള്ള സാേങ്കതികസംവിധാനമാണ് ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം അഥവാ ജി.പി.എസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.