മുഖ്യമന്ത്രിയുടെ സ്​​പെഷല്‍ ഓഫിസറുടെ ഭാര്യക്ക് കോളജിൽ പോകാൻ സർക്കാർ വാഹനം; വിവാദം പുകയുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫിസർ ഓൺ സ്​പെഷൽ ഡ്യൂട്ടിയുടെ ഒൗദ്യോഗിക വാഹനം ഭാര്യക്ക്​​ യാത്ര ചെയ്യാൻ ഉപയോഗിച്ചത്​ വിവാദമായി. സ്​​പെഷല്‍ ഓഫിസര്‍ ആർ. വിജയന്​ സർക്കാർ അനുവദിച്ച KL01 BF 4444 എന്ന നമ്പർ വാഹനം സർവകലാശാല അധ്യാപികയായ ഭാര്യ ഡോ. പൂർണിമ മോഹൻ വഞ്ചിയൂരിലെ കോളജിലേക്കെത്താൻ ഉപയോഗിച്ചതിന്‍റെ ദൃശ്യങ്ങൾ സ്വകാര്യ ചാനലാണ്​ പുറത്തുവിട്ടത്​.

മുഖ്യമന്ത്രിയുടെ ഓഫിസിലെ സ്‌പെഷല്‍ ഓഫിസര്‍ എന്ന നിലയിലാണ് മോഹനന് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് കാര്‍ നല്‍കിയിട്ടുള്ളത്. ഇത് ബന്ധുക്കള്‍ക്ക് ഉപയോഗിക്കാന്‍ അനുമതിയില്ല. സർവകലാശാല അധ്യാപികമാർക്ക്​ ഒൗദ്യോഗിക വാഹനമില്ല.

എന്നാൽ ഡോ. പൂർണിമ മോഹനനെ കോളജിലെത്തിക്കാനും തിരികെ കൊണ്ടുപോകാനും ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നുവെന്നതിന്‍റെ ദൃശ്യങ്ങളാണ്​ ചാനൽ പുറത്തുവിട്ടത്​. പ്രിൻസിപ്പൽ സെക്രട്ടറിമാർ മുതൽ മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാർ വരെ പന്ത്രണ്ട് വിഭാഗം ഉദ്യോഗസ്ഥർക്കാണ്​ സർക്കാർ വാഹനങ്ങളിൽ വീട്ടിൽ പോയി വരാൻ അനുവാദമുള്ളത്​. ഈ ഘട്ടത്തിൽ അനർഹമായി വാഹനം ഉപയോഗിച്ചെന്നാണ്​ വിമർശനം.   

Tags:    
News Summary - Govt vehicle for CM's special officer's wife to go to college; Controversy rages on

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.