നക്​സൽ വർഗീസിൻെറ കുടുംബത്തിന്​ നഷ്​ടപരിഹാരം നൽകാമെന്ന്​ സർക്കാർ

കൊച്ചി: വയനാട്​ തിരുനെല്ലിക്കാട്ടിൽ പൊലീസ് വെടിവെച്ചുകൊന്ന നക്‌സൽ നേതാവ് വർഗീസി​െൻറ ബന്ധുക്കൾക്ക് നഷ്‌ടപരിഹാരം നൽകാൻ തയാറെന്ന്​ സർക്കാർ ഹൈകോടതിയിൽ. യു.ഡി.എഫ്​ സർക്കാറി​െൻറ കാലത്ത്​ 2016ൽ ഹൈകോടതിയിൽ സമർപ്പിച്ച സത്യവാങ്​മൂലത്തിന്​ വിരുദ്ധമായ നിലപാടാണ്​ വെള്ളിയാഴ്​ച സർക്കാർ ഹൈകോടതി മുമ്പാകെ അറിയിച്ചത്​. അപേക്ഷ ലഭിച്ചാൽ പരിഗണിച്ച്​ ഉചിതമായ തീരുമാനമെടുക്കുമെന്ന്​ സർക്കാർ അഭിഭാഷകൻ വാക്കാൽ അറിയിക്കുകയായിരുന്നു.

50 ലക്ഷം രൂപ നഷ്​ടപരിഹാരം ആവശ്യപ്പെട്ട്​ വർഗീസി​െൻറ സഹോദരങ്ങൾ നൽകിയ ഹരജി പരിഗണിക്കവെയാണ്​ സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്​. രണ്ടാഴ്​ചക്കകം സർക്കാറിന്​ അപേക്ഷ നൽകാൻ ഹരജിക്കാരോട്​ കോടതി നിർദേശിച്ചു. അപേക്ഷ ലഭിച്ചാൽ രണ്ട്​ മാസത്തിനകം തീര​ുമാനമെടുക്കാൻ നിർദേശം നൽകിയ ജസ്​റ്റിസ്​ എൻ. നഗരേഷ്​ ഹരജി തീർപ്പാക്കി.

വർഗീസി​െൻറ മരണംമൂലം കുടുംബത്തി​െൻറ അന്തസ്സ്​​, സൽപേര്​, സ്​നേഹം, ആ​ശ്രയം, സംരക്ഷണം, സുരക്ഷ തുടങ്ങിയവ നഷ്​ടമായെന്നും ഇതിനു​ നിയമപരമായി നഷ്​ടപരിഹാരത്തിന്​ അവകാശമുണ്ടെന്നുമായിരുന്നു ഹരജിക്കാരുടെ വാദം. വെള്ളിയാഴ്​ച ഹരജി പരിഗണിക്കവെ, മാറിയ സാഹചര്യത്തിൽ ആവശ്യത്തോട്​ സർക്കാർ അനുഭാവം കാട്ടുമെന്ന്​ പ്രതീക്ഷിക്കുന്നതായി ഹരജിക്കാർ പറഞ്ഞു. വർഗീസ് കൊടുംകുറ്റവാളിയ​ല്ലെന്ന്​ പറയാൻ മതിയായ കാരണങ്ങൾ അന്വേഷണസംഘവും ​വിചാരണക്കോടതിയും കണ്ടെത്തിയിട്ടില്ലെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ 2016ൽ സർക്കാർ സത്യവാങ്​മൂലം നൽകിയത്​. വയനാട്ടിലെ കാടുകളിൽ കൊലയും കൊള്ളയും നടത്തിവന്ന വർഗീസ്​ നക്​സൽ സംഘത്തി​െൻറ നേതാവായിരുന്നെന്നും പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതാണെന്നും നഷ്​ടപരിഹാരത്തിന്​ അർഹതയില്ലെന്നുമാണ്​ ആഭ്യന്തര അണ്ടർ സെക്രട്ടറി ആർ. സന്തോഷ്​കുമാർ നൽകിയ സത്യവാങ്​മൂലത്തിൽ പറഞ്ഞിരുന്നത്​. പിണറായി സർക്കാർ അധികാരത്തിലെത്തിയ ശേഷം 2016 ജൂലൈ 22ന്​ മുൻ സർക്കാർ നിയമിച്ച ഗവ. പ്ലീഡറാണ്​ ഈ സത്യവാങ്​മൂലം നൽകിയത്​.

വർഗീസിനെ പിടികൂടിയ ശേഷം വെടിവെച്ചുകൊന്നതാണെന്ന് സർവിസിൽനിന്ന് വിരമിച്ചശേഷം കോൺസ്​റ്റബിൾ രാമചന്ദ്രൻ നായർ വെളിപ്പെടുത്തിയതോടെയാണ് സംഭവവുമായി ബന്ധപ്പെട്ട യാഥാർഥ്യം പുറത്തുവന്നത്. സി.ബി.ഐ അന്വേഷിച്ച കേസിൽ ഐ.ജി ലക്ഷ്മണക്ക്​ ജീവപര്യന്തം വിധിച്ചിരുന്നു. പിന്നീട് സർക്കാർ ശിക്ഷ ഇളവുനൽകി ലക്ഷ്​മണയെ മോചിപ്പിക്കുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.