കെ.എസ്.ഇ.ബി കരാർ ലൈൻ തൊഴിലാളികളെ സ്ഥിരപ്പെടുത്താൻ സർക്കാർ അനുമതി

തൃശൂർ: സംഘടനകൾ നടത്തിയ രണ്ട് വർഷത്തിലേറെ നീണ്ട നിയമപോരാട്ടങ്ങൾക്കും പ്രക്ഷോഭങ്ങൾക്കുമൊടുവിൽ പി.എസ്.സി റാങ്ക് ലിസ്റ്റിൽ അവശേഷിക്കുന്ന കരാർ ലൈൻ വർക്കേഴ്സിനെ സ്ഥിരപ്പെടുത്താൻ സർക്കാർ കെ.എസ്.ഇ.ബിക്ക് അനുമതി നൽകി. മസ്ദൂർ, ലൈൻ വർക്കേഴ്സ് തസ്തികയിൽ 2019 ജൂൺ 12ന് പ്രസിദ്ധപ്പെടുത്തിയ 2450 പേരുടെ പി.എസ്.സി റാങ്ക് ലിസ്റ്റിൽ അവശേഷിക്കുന്ന 933 കരാർ ലൈൻ തൊഴിലാളികളുടെ പട്ടികയിൽ നിന്നാണ് നിയമനം നടത്തുക. ഇതിന് സമിതി രൂപവത്കരിച്ച് നടപടിയെടുക്കാൻ ജോയന്റ് സെക്രട്ടറി ടി.വി. ശ്രീലാൽ കെ.എസ്.ഇ.ബിയോട് ആവശ്യപ്പെട്ടു.

2004ലെ വ്യവസായ ൈട്രബ്യൂണൽ വിധിയുടെ അടിസ്ഥാനത്തിൽ കരാർ ജീവനക്കാരിൽനിന്ന് 1200 ദിവസം ജോലി ചെയ്തവരെയായിരുന്നു പരിഗണിച്ചത്. വിജ്ഞാപന സമയത്ത് 10ാം ക്ലാസ് തോറ്റവർക്ക് മാത്രമായി നിജപ്പെടുത്തിയിരുന്ന പരീക്ഷ കോടതി നടപടികളെത്തുടർന്ന് 10ാം ക്ലാസ് യോഗ്യത ഉള്ളവർക്കുകൂടി എഴുതാൻ അവസരം ലഭിച്ചതോടെയാണ് ഇരുവിഭാഗമായി തിരിഞ്ഞ് നിയമവഴികൾ തേടിയത്.

സുപ്രീംകോടതി ഡിവിഷൻ ബെഞ്ച്‌ വരെയെത്തിയ നിയമപോരാട്ടത്തിനിടെ 2019ൽ ഒരുഘട്ടം നിയമനം നടന്നിരുന്നു. ആദ്യഘട്ടത്തിൽ കെ.എസ്.ഇ.ബി നിലപാടും ഹൈകോടതിവിധിയും 10ാം ക്ലാസ് തോറ്റവരോടൊപ്പമായിരുന്നെങ്കിൽ സുപ്രീംകോടതിയിൽ എത്തിയപ്പോൾ 10ാം ക്ലാസ് യോഗ്യതയുള്ളവരെകൂടി പരിഗണിക്കാൻ വിധിക്കുകയായിരുന്നു. അതേസമയം, ലിസ്റ്റിലുൾപ്പെട്ട മറുവിഭാഗത്തിന് മാനുഷിക പരിഗണന നൽകണമെന്നും ആവശ്യപ്പെട്ടു. ഇക്കാലയളവിൽ നിയമന നടപടികൾ മരവിച്ചു. സി.ഇ.എ (സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റി-2010 ) നടപടികളുടെ ഭാഗമായി നിയമനങ്ങളിൽ ഐ.ടി.ഐ യോഗ്യത നിഷ്കർഷിച്ചതനുസരിച്ച് ഒരുവിഭാഗം തുടർ നിയമനടപടി തുടങ്ങി. 2020 സെപ്റ്റംബർ 23ന് കേസ് പരിഗണിച്ച ഹൈകോടതി കെ.എസ്.ഇ.ബിയോട് ഉദ്യോഗാർഥികളെ വിലയിരുത്തി നിയമന നടപടികളുമായി മുന്നോട്ടുപോകാൻ ആവശ്യപ്പെട്ടു.

നീണ്ട നിയമന നടപടികളുടെ ഭാഗമായി വീണ്ടും 2022 ഒക്ടോബർ ഏഴിന് കേസ് പരിഗണിച്ച ഹൈകോടതി 90 ദിവസങ്ങൾക്കുള്ളിൽ തീർപ്പാക്കണമെന്ന് ഉത്തരവിട്ടു. 2022 ഒക്ടോബർ 29 ന് റാങ്ക് പട്ടികയിലുള്ളവരുടെ ഹിയറിങ് നടത്തി. കഴിഞ്ഞ ദിവസം നിലവിലെ നിയമന മാനദണ്ഡം പാലിച്ച് മനുഷ്യത്വപരമായ സമീപനം സ്വീകരിച്ച് കെ.എസ്.ഇ.ബിയിലെ മസ്ദൂർ ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാൻ കെ.എസ്.ഇ.ബിയോട് ആവശ്യപ്പെട്ട ഉത്തരവിറങ്ങുകയും ചെയ്തു. ലിസ്റ്റിലെ പലരും ഇന്ന് ജീവിച്ചിരിപ്പില്ല.

Tags:    
News Summary - Govt approves regularization of KSEB contract line workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.