ഗ​വ​ർ​ണ​ർ

ആരിഫ്

മുഹമ്മദ് ഖാൻ

കാലിക്കറ്റ് സിന്‍ഡിക്കേറ്റ് തെരഞ്ഞെടുപ്പിന് ഗവര്‍ണറുടെ സ്റ്റേ

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല സി​ന്‍ഡി​ക്കേ​റ്റ് തെ​ര​ഞ്ഞെ​ടു​പ്പ്, ചാ​ന്‍സ​ല​റാ​യ ഗ​വ​ര്‍ണ​ര്‍ താ​ല്‍ക്കാ​ലി​ക​മാ​യി സ്റ്റേ ​ചെ​യ്തു. കോ​ണ്‍ഗ്ര​സ് അ​നു​ഭാ​വി​ക​ളാ​യ സ​ര്‍വ​ക​ലാ​ശാ​ല അ​ധ്യാ​പ​ക​രു​ടെ നാ​മ​നി​ര്‍ദേ​ശ​പ​ത്രി​ക ത​ള്ളി​യ​ത് സം​ബ​ന്ധി​ച്ച പ​രാ​തി​യെ തു​ട​ര്‍ന്നാ​ണ് ന​ട​പ​ടി.

സി​ന്‍ഡി​ക്കേ​റ്റ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ള്‍ സം​ബ​ന്ധി​ച്ച മു​ഴു​വ​ന്‍ രേ​ഖ​ക​ളും ഹാ​ജ​രാ​ക്കാ​നും ചാ​ന്‍സ​ല​ര്‍ നി​ര്‍ദേ​ശം ന​ല്‍കി. ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ പ​ഠ​ന​വി​ഭാ​ഗം മേ​ധാ​വി ഡോ. ​ടി.​എം. വാ​സു​ദേ​വ​ന്‍, കെ​മി​സ്ട്രി പ്ര​ഫ​സ​ര്‍ ഡോ. ​പി. ര​വീ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ സ​മ​ര്‍പ്പി​ച്ച നാ​മ​നി​ര്‍ദേ​ശ പ​ത്രി​ക​ക​ള്‍ വ​ര​ണാ​ധി​കാ​രി​യാ​യ സ​ര്‍വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​ര്‍ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​ക്കി​ടെ ത​ള്ളി​യി​രു​ന്നു. ഇ​തി​നെ​തി​രെ അ​ധ്യാ​പ​ക​ര്‍ ചാ​ന്‍സ​ല​റെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

ഇ​വ​ര്‍ ഹൈ​കോ​ട​തി​യെ​യും സ​മീ​പി​ച്ചി​ട്ടു​ണ്ട്. ഈ ​മാ​സം 17നാ​ണ് സി​ന്‍ഡി​ക്കേ​റ്റ് തെ​ര​ഞ്ഞെ​ടു​പ്പ് തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. താ​ല്‍ക്കാ​ലി​ക സ്റ്റേ ​വ​ന്ന​തോ​ടെ ന​ട​പ​ടി​ക​ള്‍ നീ​ളാ​നാ​ണ് സാ​ധ്യ​ത. എ​ന്നാ​ല്‍, ചാ​ന്‍സ​ല​റു​ടെ ന​ട​പ​ടി​ക്കെ​തി​രെ സ​ര്‍വ​ക​ലാ​ശാ​ല നി​യ​മ​ങ്ങ​ൾ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള നീ​ക്ക​ങ്ങ​ളും ന​ട​ക്കാ​നി​ട​യു​ണ്ട്.

Tags:    
News Summary - Governor's Stay for Calicut Syndicate Elections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.