തിരുവനന്തപുരം: സ്ത്രീകൾക്ക് എതിരെയുള്ള അക്രമങ്ങൾക്കെതിരെയും സ്ത്രീ സുരക്ഷിത കേരളത്തിനും വേണ്ടി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉപവസിക്കുന്നു. 14 ന് രാവിലെ 8 മണി മുതൽ വൈകുന്നേരം 6 വരെ തൈക്കാട് ഗാന്ധി ഭവനിലാണ് ഗവർണർ ഉപവാസം ഇരിക്കുക.
കേരള ഗാന്ധി സ്മാരക നിധിയും ഇതര ഗാന്ധിയൻ സംഘടനകളും സംയുക്തമായി നടത്തുന്ന ഉപവാസത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ഗവർണർ ഉപവാസം ഇരിക്കുന്നത്. വൈകിട്ട് 4.30 ന് നടക്കുന്ന ഉപവാസ-പ്രാർത്ഥന യജ്ഞത്തിൽ പങ്കെടുത്തുകൊണ്ട് ആറ് മണിക്ക് ഗവർണർ ഉപവാസം അവസാനിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.