തിരുവനന്തപുരം: വിദേശ നിർമിത വിദേശമദ്യം വ്യാപകമാക്കാനുള്ള എക്സൈസ് വകുപ്പിെൻറ നടപടിയിൽ വൻ അഴിമതിയുണ്ടെന ്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉന്നയിച്ച ആരോപണം ശരിയാണെന്നും അദ്ദേഹം പറഞ ്ഞു.
ബ്രൂവറി ഡിസ്റ്റലറി എന്നിവ അനുവദിച്ചത് കേരള ചരിത്രത്തിലെ വൻ അഴിമതിയാണ്. മുഖ്യമന്ത്രിക്കും എക്സൈസ ് വകുപ്പ് മന്ത്രിക്കുമെതിരെ കേസ് ഫയൽ െചയ്യാൻ അനുവദിക്കണമെന്നാവശ്യെപ്പട്ട് താൻ ഗവർണറെ സമീപിച്ചിരുന്നു. എന്നാൽ ഗവർണർ അത് അനുവദിച്ചില്ല. തുടർന്ന് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ കേസ് കൊടുത്തിട്ടുണ്ട്. അതിനിടയിലാണ് വിദേശ നിർമിത വിദേശ മദ്യം വ്യാപകമാക്കാനുള നടപടി. പൂച്ച പാല് കുടിക്കുന്നതുപോലെ സർക്കാർ കോടികളുടെ അഴിമതി നടത്തുകയാണെന്നും പ്രതിപക്ഷ േനതാവ് ആരോപിച്ചു.
ഇഷ്ടക്കാർക്കും ബന്ധുക്കൾക്കും സ്വന്തക്കാർക്കും വേണ്ടി ബ്രൂവറിയും ഡിസ്റ്റലറിയും അനുവദിക്കുകയും ബിയർ, വൈൻ പാർലറുകൾ വഴി വിദേശ നിർമിത വിദേശമദ്യം നാട്ടിൽ വ്യാപിപ്പിക്കുകയുമാണ് സർക്കാറിെൻറ അജണ്ട. അത് അനുവദിക്കില്ല. പല്ലി വാല് മുറിച്ചിട്ട് രക്ഷെപ്പടുന്നതു പോലെയുള്ള പരിപാടിയാണ് എക്സൈസ് വകുപ്പ് മന്ത്രി ചെയ്തുകൊണ്ടിരിക്കുന്നത്.
അഴിമതിയിൽ മുങ്ങിക്കുളിച്ച സർക്കാറിെൻറ ഒാരോ വസ്തുതകളും തങ്ങൾ പുറത്തുകൊണ്ടു വരുമ്പോൾ അതെല്ലാം മന്ത്രി നിരാകരിക്കുകയും നിസാരവത്ക്കരിക്കുകയുമാണ് ചെയ്യുന്നതെന്നും ചെന്നിത്തല പറഞ്ഞു. അഴിമതിക്കെതിരെയുള്ള നിയമ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
പത്ത് ദിവസമായി സത്യാഗ്രഹം നടത്തിയിട്ട് സംസാരിക്കാൻ പോലും സർക്കാർ തയാറാവുന്നില്ല. സ്പീക്കർ നിസഹായനാണ്. പ്രതിപക്ഷം ഉന്നയിക്കുന്ന ആവശ്യം അംഗീകരിക്കരുതെന്ന ധാർഷ്ട്യമാണ് സർക്കാറിന്. അഞ്ച് സംസ്ഥാനങ്ങളിൽ നരേന്ദ്രമോദിക്കുണ്ടായ അനുഭവം പിണറായിക്ക് ഉണ്ടാവുമെന്നും ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.