തിരുവനന്തപുരം: കണ്ണൂരിൽ കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് കൊല്ലപ്പെട്ട സംഭവം സി.ബി.ഐ അ ന്വേഷിക്കേണ്ടതില്ലെന്ന് വാദിക്കാൻ സംസ്ഥാന സർക്കാർ ചെലവാക്കിയത് 34 ലക്ഷം രൂപ. ഷുഹൈബി െൻറ പിതാവ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയിൽ നൽകിയ ഹരജിയെ എതിർക്കാനാണ് വിജയ് ഹൻസാരിയ, അമരേന്ദ്ര ശരൺ എന്നീ അഭിഭാഷകരെ സർക്കാർ പുറത്തുനിന്ന് കൊണ്ടുവന്നത്. വിജയ് ഹൻസാരിയക്ക് 12.20 ലക്ഷം രൂപ നൽകി.
അമരേന്ദ്ര ശരണിന് ഫീസായി അനുവദിച്ച 22 ലക്ഷം രൂപ കൈമാറിയിട്ടില്ല. സർക്കാർ കൂടുതൽ തുക ചെലവാക്കിയ കേസ് ഏതെന്ന സണ്ണി ജോസഫിെൻറ ചോദ്യത്തിന് മന്ത്രി എ.കെ. ബാലൻ നിയമസഭയിൽ നൽകിയ മറുപടിയിലാണ് ഇക്കാര്യം പറയുന്നത്. സംസ്ഥാന സർക്കാറിെൻറ പാനലിന് പുറത്തുള്ള അഭിഭാഷകരെ അഡ്വ. ജനറലിെൻറ ശിപാർശയോടെയാണ് സർക്കാർ നിശ്ചയിക്കുന്നത്. കേസ് പരാമർശിക്കാതെ റിട്ട് പെറ്റീഷെൻറ നമ്പർ മാത്രമാണ് മറുപടിയിൽ ഉൾപ്പെടുത്തിയത്.
വാദിഭാഗത്തിനൊപ്പം നിൽക്കേണ്ട സർക്കാർ പ്രതിഭാഗം ചേർന്ന് നികുതിപ്പണം കൊള്ളയടിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.