Posted On
date_range Updated On
date_range സർക്കാർ ഓഫിസുകളിൽ ഇനി 'താഴ്മയായി അപേക്ഷിക്കേണ്ട', അഭ്യർഥിച്ചാൽ മതി
തിരുവനന്തപുരം: സർക്കാർ ഓഫിസുകളിൽ വിവിധ ആവശ്യങ്ങൾക്കായി നൽകുന്ന അപേക്ഷ ഫോമുകളിൽ 'താഴ്മയായി അപേക്ഷിക്കുന്നു' എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് ഒഴിവാക്കാൻ നിർദേശം. ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി.
'താഴ്മയായി അപേക്ഷിക്കുന്നു' എന്നതിന് പകരം 'അപേക്ഷിക്കുന്നു' എന്നോ 'അഭ്യർഥിക്കുന്നു' എന്നോ ഉപയോഗിച്ചാൽ മതിയാകും. മുമ്പ് വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി അപേക്ഷയെഴുതുമ്പോള്‍ 'താഴ്മയായി അപേക്ഷിക്കുന്നു' എന്ന് ചേര്‍ക്കുന്ന കീഴ്‌വഴക്കമുണ്ടായിരുന്നു. ഈ ശൈലിയാണ് പുതിയ ഉത്തരവോടെ മാറുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.