സർക്കാർ ഉദ്യോഗസ്ഥർ ബുധനാഴ്ച സൈക്കിളിൽ ജോലിക്കെത്തണം; സർക്കുലറുമായി ലക്ഷദ്വീപ് ഭരണകൂടം

കൊച്ചി: സർക്കാർ ഉദ്യോഗസ്ഥർ ബുധനാഴ്ച മോട്ടോർ വാഹനങ്ങൾ ഉപയോഗിക്കരുതെന്നും സൈക്കിളിൽ ജോലിക്കെത്തണമെന്നും ലക്ഷദ്വീപ് ഭരണകൂടത്തിന്‍റെ സർക്കുലർ. ഈ ദിവസം സൈക്കിൾ ഡേ ആ‍യിരിക്കുമെന്നും സർക്കുലറിൽ പറയുന്നു. ലക്ഷദ്വീപ് മലിനീകരണ നിയന്ത്രണ കമ്മിറ്റി യോഗ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

എല്ലാ ജീവനക്കാരും ഈ ദിവസങ്ങളിൽ ഓഫിസിൽ വരുമ്പോൾ മോട്ടോർ വാഹന ഉപയോഗം നിർത്തിവെക്കണം. ഇത്​ ഏപ്രിൽ ആറു മുതൽ നിലവിൽ വന്നതായും സർക്കുലറിൽ വ്യക്തമാക്കുന്നു. ലക്ഷ‍ദ്വീപ് സ്വദേശിനിയായ സിനിമ പ്രവർത്തക ആയിഷ സുൽത്താന ഉത്തരവിനെ സമൂഹമാധ്യമങ്ങളിലൂടെ പരിഹസിച്ചു. പെട്രോളിനും ഡീസലിനും വില കൂടിയ സാഹചര്യത്തിൽ ഇതൊരു ശീലമാക്കുന്നതാണ് നല്ലതെന്ന് അവർ പറഞ്ഞു.

ഇവരിത് എങ്ങോട്ടാണെന്ന് മാത്രം ചോദിക്കരുതെന്നും അവർ നമ്മളെ 50 വർഷം പിന്നിലേക്ക് എത്തിച്ചെന്നല്ലേയുള്ളൂവെന്നും ആയിഷ കൂട്ടിച്ചേർത്തു. ഏഴ് കപ്പലുണ്ടായിരുന്നത് രണ്ടാക്കി വെട്ടിക്കുറച്ചതും നമ്മൾ പിന്നിട്ട വഴികൾ ഓർമിപ്പിക്കാനാണ്. അല്ലെങ്കിൽ കടലിന് മുകളിലൂടെ കപ്പൽ നിരന്തരം ഓടി കടൽ നശിച്ചുപോകുമെന്ന് ഓർത്തിട്ടാകും. പാവം പ്രകൃതിസ്നേഹികളായ അവരെ വെറുതെ സംശയി​ച്ചെന്നും പരിഹസിക്കുന്നു.

Tags:    
News Summary - Government officials must come on cycle on Wednesday; Lakshadweep Government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.