സർക്കാർ ആശുപത്രിയിലെ കുക്കർ പൊട്ടിത്തെറിച്ച് വയോധികയുടെ കാലിന്‍റെ എല്ല് പൊട്ടി

മഞ്ചേരി: ആശുപത്രിയിൽ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് വയോധികക്ക് പരിക്കേറ്റു. ആമയൂർ കാഞ്ഞിരപ്പോക്കിൽ ഉണ്ണിത്തെയ്യന്റെ ഭാര്യ സുലോചനക്കാണ് (67) പരിക്കേറ്റത്. തിരുവാലി തോടായം ഗവ. ആയുർവേദ ആശുപത്രിയിലാണ് സംഭവം.

ഇവിടെനിന്ന് ചികിത്സ പൂർത്തിയാക്കി കഴിഞ്ഞ ദിവസം വൈകീട്ട് മടങ്ങാനിരുന്നതായിരുന്നു. ഉഴിച്ചിലിന് ആശുപത്രിയോട് ചേർന്നുള്ള അടുക്കളയിൽ കൂട്ടിരിപ്പുകാരിയുടെ സഹായത്തോടെ നവരച്ചോറ് ഉണ്ടാക്കുന്നതിനിടെ കുക്കർ പൊട്ടിത്തെറിക്കുകയായിരുന്നു.

അപകടത്തിൽ കാലിന്റെ എല്ല് പൊട്ടി. നിലത്ത് വീണ സുലോചനയുടെ തോളെല്ലിനും പരിക്കേറ്റു. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഓപറേഷൻ തിയറ്റർ അടച്ചതിനാൽ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് പോകാനായിരുന്നു നിർദേശം. പിന്നീട് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags:    
News Summary - government hospital cooker exploded and fractured an elderly woman's leg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.