Posted On
date_range Updated On
date_range കരാർ, ദിവസ വേതനക്കാർക്കും ധനവകുപ്പിെൻറ ഓണപ്പരിഗണന
തിരുവനന്തപുരം: കരാർ ജീവനക്കാർക്കും ദിവസവേതനക്കാർക്കും കൂടി ഓണത്തിന് മുൻകൂർ ശമ്പളം നൽകാൻ സർക്കാർ തീരുമാനം. ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു നടപടി. ഒന്നേമുക്കാൽ ലക്ഷം പേർക്ക് പണം നൽകേണ്ടിവരുമെന്നാണ് ധനവകുപ്പിെൻറ കണക്ക്.
250 കോടി രൂപയാണ് ആകെ വേണ്ടിവരിക. ഫുൾടൈം, പാർട് ടൈം കണ്ടിൻജൻറ് ജീവനക്കാർ, വർക് എസ്റ്റാബ്ലിഷ്മെൻറ് സ്റ്റാഫ്, എല്ലാ വകുപ്പുകളിലെയും എസ്.എൽ.ആർ, എൻ.എം.ആർ ജീവനക്കാർ, എയ്ഡഡ് വിദ്യാലയങ്ങൾ, കോളജുകൾ, പോളിടെക്നിക്കുകളിലെ ജീവനക്കാർ, അധ്യാപകർ ഉൾപ്പെടെ എല്ലാ സംസ്ഥാന സർക്കാർ ജീവനക്കാർക്കും ആഗസ്റ്റ് മാസത്തെ ശമ്പളം മുൻകൂറായി നൽകാൻ നേരത്തേ ഉത്തരവു പുറപ്പെടുവിച്ചിരുന്നു. ഈ ആനുകൂല്യം ദിവസവേതന, കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്കുകൂടി ബാധകമാക്കി ധനവകുപ്പിെൻറ ഉത്തരവ് പുറത്തിറങ്ങി.
25,26,29 തീയതികളിൽ അതത് വകുപ്പുകളിൽ നിന്ന് ജീവനക്കാർക്ക് മുൻകൂർ ശമ്പളം വിതരണം ചെയ്യും. ഏതെങ്കിലും സാഹചര്യത്തിൽ കൈപ്പറ്റുന്ന തുക അധികമായാൽ അടുത്തമാസത്തെ ശമ്പളത്തിൽനിന്ന് തിരിച്ചു പിടിക്കുമെന്നും ഉത്തരവിൽ പറയുന്നു. ഇതിനുള്ള സമ്മതപത്രവും ഓഫിസുകളിൽ നൽകണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.