തിരുവനന്തപുരം: സംസ്ഥാനത്തെ നദികളില്‍ നിന്ന് മണല്‍ വാരാന്‍ നൽകിയ അനുമതി സര്‍ക്കാര്‍ റദ്ദാക്കി. മേയ് 19നാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് (ഐ.എൽ.ഡി.എം) തയാറാക്കിയ 12 ഇന മാർഗനിർദേശങ്ങൾ അംഗീകരിച്ച് റവന്യൂവകുപ്പ് ഉത്തരവിറക്കിയത്.
ഐ.എൽ.ഡി.എം മാർഗനിർദേശങ്ങൾ മാത്രം അംഗീകരിച്ച് ഉത്തരവിറക്കിയതിനെതിരെ വ്യവസായ, ജലവിഭവ വകുപ്പുകൾ രംഗത്ത് വന്നിരുന്നു. ഇക്കാര്യം പരിഗണിച്ച്, രണ്ട് വകുപ്പുകളുടെയും അഭിപ്രായങ്ങൾ കൂടി ചേർത്ത് പുതുക്കിയ ഉത്തരവിറക്കുമെന്നാണ് റവന്യൂ വകുപ്പ് വ്യക്തമാക്കുന്നത്. 10 വര്‍ഷമായി നിര്‍ത്തിവെച്ചിരുന്ന മണല്‍വാരൽ നടപടികൾക്കാണ് റവന്യൂവകുപ്പ് കഴിഞ്ഞമാസം അനുമതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.