ഒക്ടോബർ നാലിന് ചരക്ക് വാഹനങ്ങൾ പണിമുടക്കും

​കൊച്ചി: ചരക്ക്​ വാഹനങ്ങൾ ഒക്ടോബർ നാലിന് സംസ്ഥാനവ്യാപകമായി പണിമുടക്കും. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ചരക്ക് വാഹന തൊഴിലാളി സംയുക്ത ട്രേഡ് യൂനിയനും ഗുഡ്സ് വാഹന ഉടമ സംഘടനകളുമാണ്​ 24 മണിക്കൂർ പണിമുടക്ക്​ നടത്തുന്നത്​. എല്ലാ കലക്ടറേറ്റുകൾക്ക്​ മുന്നിലും തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിലും പ്രകടനവും ധർണ്ണയും നടത്തും.

സമരം വിജയിപ്പിക്കാൻ എറണാകുളത്ത് ചേർന്ന സ്റ്റേറ്റ് മോട്ടോർ ആൻഡ്​ എഞ്ചിനീയറിങ്​ ലേബർ സെന്റർ (എച്ച്.എം.എസ്.) സംസ്ഥാന കമ്മിറ്റി നേതൃയോഗം തീരുമാനിച്ചു. യൂനിയൻ സംസ്ഥാന പ്രസിഡന്റ് മനോജ് ഗോപി അധ്യക്ഷത വഹിച്ചു. എച്ച്.എം.എസ്. ദേശീയ വർക്കിങ്​​ കമ്മിറ്റിയംഗം മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ സംസ്ഥാന ഭാരവാഹികളായ കെ.കെ. കൃഷ്ണൻ, ഒ.പി.ശങ്കരൻ, മലയിൻകീഴ് ചന്ദ്രൻ നായർ, എൻ.സി. മോയിൻ കുട്ടി, അജി ഫ്രാൻസിസ്, പി.വി.തമ്പാൻ, രാജു കൃഷ്ണ, എ. രാമചന്ദ്രൻ, പി. ദിനേശൻ, കോയ അമ്പാട്ട്, ടി.എം. ജോസഫ്, ജയൻ അടൂർ, ജി. മണിയൻ, മോഹൻരാജ്, കൊല്ലം സുനിൽ, മുസമ്മിൽ കൊമ്മേരി, ഗഫൂർ പുതിയങ്ങാടി, ജോയി മാടശ്ശേരി, ഹമീദ് പട്ടത്ത് എന്നിവർ സംസാരിച്ചു. 



Tags:    
News Summary - Goods vehicles will go on strike on October 4

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.