ക​രി​പ്പൂ​രി​ൽ 58.85 ല​ക്ഷ​ത്തി​ന്റെ സ്വ​ര്‍ണം പി​ടി​ച്ചു

കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള പ​രി​സ​ര​ത്ത് നി​ന്ന് പൊ​ലീ​സ് സം​ഘം 58.85 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വേ​ങ്ങ​ര സ്വ​ദേ​ശി സാ​ലി​മി​നെ (28) പൊ​ലീ​സ് പി​ടി​കൂ​ടി. പി​ടി​ച്ചെ​ടു​ത്ത സ്വ​ർ​ണം കോ​ട​തി​യി​ല്‍ സ​മ​ര്‍പ്പി​ച്ചു.

തു​ട​ര​ന്വേ​ഷ​ണ​ത്തി​നാ​യി വി​ശ​ദ​മാ​യ റി​പ്പോ​ര്‍ട്ട് ക​സ്റ്റം​സി​ന് കൈ​മാ​റി. കു​വൈ​ത്തി​ല്‍നി​ന്ന് ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് വി​മാ​ന​ത്തി​ല്‍ ക​രി​പ്പൂ​രി​ല്‍ എ​ത്തി​യ​താ​യി​രു​ന്നു സാ​ലിം. ക​സ്റ്റം​സ് പ​രി​ശോ​ധ​ന അ​തി​ജീ​വി​ച്ച് വി​മാ​ന​ത്താ​വ​ള​ത്തി​ന് പു​റ​ത്തെ​ത്തി​യ​പ്പോ​ള്‍ പൊ​ലീ​സ് സം​ഘ​ത്തി​ന്റെ പി​ടി​യി​ലാ​വു​ക​യാ​യി​രു​ന്നു.

966 ഗ്രാം ​സ്വ​ര്‍ണം മി​ശ്രി​ത രൂ​പ​ത്തി​ല്‍ കാ​പ്‌​സ്യൂ​ളാ​ക്കി ശ​രീ​ര​ത്തി​ന​ക​ത്ത് ഒ​ളി​പ്പി​ച്ചു ക​ട​ത്താ​നാ​യി​രു​ന്നു ശ്ര​മം. ചോ​ദ്യം ചെ​യ്യ​ലി​ല്‍ സ്വ​ര്‍ണ​മു​ണ്ടെ​ന്ന കാ​ര്യം നി​ഷേ​ധി​ച്ച സാ​ലി​മി​നെ വി​ശ​ദ​മാ​യ വൈ​ദ്യ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി​യ​പ്പോ​ൾ നാ​ല് കാ​പ്‌​സ്യൂ​ളു​ക​ള്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. 

Tags:    
News Summary - Gold worth 58.85 lakhs seized in Karipur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.