സ്വര്‍ണ കള്ളക്കടത്ത്; കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രികന്‍ പിടിയില്‍

കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ളം വ​ഴി സ്വ​ർ​ണ ക​ട​ത്തി​നു ശ്ര​മി​ച്ച യാ​ത്ര​ക്കാ​ര​ന്‍ ക​രി​പ്പൂ​ര്‍ പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യി. ജി​ദ്ദ​യി​ല്‍ നി​ന്ന് ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ മ​ല​പ്പു​റം പ​ട്ട​ര്‍ക​ട​വ് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ (48) ആ​ണ് പി​ടി​യി​ലാ​യ​ത്. ശ​രീ​ര​ത്തി​ന​ക​ത്ത് കാ​പ്‌​സ്യൂ​ള്‍ രൂ​പ​ത്തി​ല്‍ 1.012 കി. ​ഗ്രാം സ്വ​ർ​ണം മി​ശ്രി​ത​രൂ​പ​ത്തി​ല്‍ ഒ​ളി​പ്പി​ച്ച് ക​ട​ത്താ​നാ​യി​രു​ന്നു ശ്ര​മം.

ഇ​തി​ന്​ ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ല്‍ 52 ല​ക്ഷം രൂ​പ വി​ല വ​രു​മെ​ന്ന്​ പൊ​ലീ​സ് പ​റ​ഞ്ഞു. ക​സ്റ്റം​സ് പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്നു പു​റ​ത്തി​റ​ങ്ങി​യ ബ​ഷീ​ര്‍ ബ​ന്ധു​ക്ക​ളോ​ടൊ​പ്പം കാ​റി​ല്‍ ക​യ​റി പു​റ​ത്തേ​ക്ക് പോ​കും വ​ഴി​യാ​ണ് ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ആ​ദ്യ​ഘ​ട്ട ചോ​ദ്യം ചെ​യ്യ​ലി​ല്‍ കു​റ്റം സ​മ്മ​തി​ക്കാ​ന്‍ ത​യ്യാ​റാ​കാ​ത്ത ബ​ഷീ​റി​നെ കൊ​ണ്ടോ​ട്ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച് വി​ശ​ദ​മാ​യ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​ക്കി​യ​പ്പോ​ഴാ​ണ് ശ​രീ​ര​ത്തി​ന​ക​ത്ത് നാ​ല് ക്യാ​പ്‌​സ്യൂ​ൾ രൂ​പ​ത്തി​ല്‍ സ്വ​ർ​ണം ഒ​ളി​പ്പി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​ത്. പി​ന്നി​ല്‍ പ്ര​വ​ര്‍ത്തി​ച്ച​വ​രെ​ക്കു​റി​ച്ച് പൊ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്.

Tags:    
News Summary - Gold smuggling; Passenger arrested at Karipur airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.