അന്‍സാര്‍
Posted On
date_range Updated On
date_range സ്വർണക്കടത്ത്: യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ ഒരാൾ അറസ്റ്റിൽ
നാദാപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എളയടത്തുനിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ അറസ്റ്റിൽ.
കടമേരി പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് സമീപത്തെ മീത്തലെ അടയങ്ങാട്ട് അന്‍സാറിനെ(36)യാണ് ഡിവൈ.എസ്.പി സി.സുന്ദരനും സംഘവും അറസ്റ്റുചെയ്തത്.
അരൂര്‍ എളയിടത്ത് വോളിബാള്‍ കണ്ട് മടങ്ങുകയായിരുന്ന പേരാമ്പ്ര പന്തിരിക്കര സ്വദേശി അജ്നാസിനെ കഴിഞ്ഞയാഴ്ചയാണ് ഇന്നോവ കാറില്‍ തട്ടിക്കൊണ്ടുപോയത്. പ്രതിയെ വടകര മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.